ജി​ദ്ദ​യി​ൽ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി മു​ങ്ങി​മ​രി​ച്ചു; കുട്ടികളോടൊത്ത് നീന്തൽകുളത്തിൽ കളിക്കുന്നതിനിടെ താഴ്ന്നു പോകുകയായിരുന്നു

ജി​ദ്ദ: ജി​ദ്ദ​യി​ൽ കു​ടും​ബ സം​ഗ​മ​ത്തി​നി​ടെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി നീ​ന്ത​ൽ​കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു.കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ക​ള​രാ​ന്തി​രി സ്വ​ദേ​ശി പൊ​യി​ൽ​തൊ​ടു​ക അ​ബ്ദു​ൽ ല​ത്തീ​ഫിന്‍റെ മകൾ ഫി​ദ (14) ആ​ണ് മ​രി​ച്ച​ത്.

ജി​ദ്ദ​യി​ലെ മ​വാ​രി​ദ് സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി റി​ഹേ​ല​യി​ൽ ന​ട​ന്ന കൊ​ടു​വ​ള്ളി കെ​എം​സി​സി കു​ടും​ബ സം​ഗ​മ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം. കു​ട്ടി​ക​ള്‍ ഒ​രു​മി​ച്ച് നീ​ന്താ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. എ​ല്ലാ​വ​രും ക​യ​റി​യി​ട്ടും ഫി​ദ​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​മരിച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Related posts