ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഖലിസ്ഥാൻവാദി അറസ്റ്റിൽ

ല​​​ണ്ട​​​ൻ: മാ​​​ർ​​​ച്ചി​​​ൽ ല​​​ണ്ട​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ഖ​​​ലി​​​സ്ഥാ​​​ൻ അ​​​നു​​​ഭാ​​​വി​​​യാ​​​യ സി​​ക്ക് യു​​​വാ​​​വി​​​നെ ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. തി​​​ങ്ക​​​ളാ​​​ഴ്ച ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നു മു​​​ന്നി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഖ​​​ലി​​​സ്ഥാ​​​ൻ നേ​​​താ​​​വ് ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് നി​​​ജ്ജാ​​​റി​​​ന്‍റെ വ​​​ധ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യ്ക്കു പ​​​ങ്കു​​​ണ്ടെ​​​ന്ന കാ​​​ന​​​ഡ​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം. ഇ​​​യാ​​​ളെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രു​​​ക​​​യാ​​​ണ്.

മാ​​​ർ​​​ച്ച് 19ന് ​​​ഇ​​​ന്ത്യ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ഐ​​​എ) തി​​​രി​​​ച്ച​​​റി​​​ഞ്ഞ ഡ​​​സ​​​നി​​​ല​​​ധി​​​കം പേ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണ് തി​​​ങ്ക​​​ളാ​​​ഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. 

ഖ​​​ലി​​​സ്ഥാ​​​ൻ വാ​​​ദി​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ ഹൈ​​​മ്മീ​​​ഷ​​​ൻ മ​​​ന്ദി​​​ര​​​ത്തി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി ദേ​​​ശീ​​​യ പ​​​താ​​​ക​​​യെ അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

 

Related posts

Leave a Comment