വോ​ട്ടിം​ഗി​നു ക​ട​ലാ​സ് ബാ​ല​റ്റ്: സ​മ​വാ​യ​മു​ണ്ടാ​യാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നു ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ മാ​റ്റി ബാ​ല​റ്റ് പേ​പ്പ​ർ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സ​മ​വാ​യ​മു​ണ്ടാ​യാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നു ബി​ജെ​പി. കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​മു​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം ​മാ​ധ​വ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വ​ലി​യ സ​മ​വാ​യ​മു​ണ്ടാ​യ​തി​നു ശേ​ഷ​മാ​ണ് ബാ​ല​റ്റ് പേ​പ്പ​റി​ൽ നി​ന്നു ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ലേ​ക്ക് മാ​റി​യ​ത്. അ​തു കോ​ണ്‍​ഗ്ര​സ് ഓ​ർ​മി​ക്കു​ന്ന​തു ന​ല്ല​താ​ണ്. ഇ​പ്പോ​ൾ, എ​ല്ലാ പാ​ർ​ട്ടി​ക​ളും ബാ​ല​റ്റ് പേ​പ്പ​റി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ, ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം അ​ത് ത​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് രാം ​മാ​ധ​വ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രീ​യ​യു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ബാ​ല​റ്റ് പേ​പ്പ​ർ സം​വി​ധാ​ന​ത്തി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​മാ​ണ് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി, ബി​എ​സ്പി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.

Related posts