അ​മ്മ​യും മ​ക​ളും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ; മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെന്ന് പോലീസ്

ക​ണ്ണൂ​ർ: അ​മ്മ​യേ​യും മ​ക​ളേ​യും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സു​ന​ന്ദ .വി.​ഷേ​ണാ​യി (78), മ​ക​ൾ ദീ​പ .വി.​ഷേ​ണാ​യി (44) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ടൈ​നിം​ഗ് ഹാ​ളി​ലാ​ണ് സു​ന​ന്ദ​യു​ടെ മൃ​ത​ദേ​ഹം കി​ട​ന്ന​ത്. ദീ​പ​യു​ടേ​ത് അ​ടു​ക്ക​ള​യി​ലും.

മം​ഗ​ലാ​പു​രം സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ. നാ​ട്ടു​കാ​രു​മാ​യി അ​ധി​കം അ​ടു​പ്പം പു​ല​ർ​ത്താ​ത്ത സ്വ​ഭാ​വ​മാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റേ​തെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു. വോ​ട്ടു ചെ​യ്യാ​നാ​യി മൂ​ന്നു ദി​വ​സം മു​ൻ​പ് ഇ​വ​ർ പോ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ ആ​രും പു​റ​ത്തേ​ക്ക് ക​ണ്ടി​ട്ടി​ല്ല.

ര​ണ്ടു ദി​വ​സ​മാ​യി വീ​ട് അ​ക​ത്തു നി​ന്നും പൂ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ വീ​ടി​നു​ള്ളി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​യ​ൽ​വാ​സി​ക​ളെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങി.

 

Related posts

Leave a Comment