വെങ്ങോല സ്വദേശി കർണാടകയിൽ കൊല്ലപ്പെട്ട സംഭവം;സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് പോലീസ് അ​ന്വേ​ഷ​ണം

പെ​രു​മ്പാ​വൂ​ർ: ക​ർ​ണ്ണാ​ട​ക​യി​ലെ കു​പ്പി​ല​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ വെ​ച്ച് കൊ​ല്ല​പ്പെ​ട്ട വെ​ങ്ങോ​ല സ്വ​ദേ​ശി​യ ഉ​ണ്ണി​കു​ട്ട​ന്‍റെ മ​ര​ണ​വും മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ട്ടും മ​ർ​ദന​വുമേ​റ്റ് ഉ​ണ്ണി​യെ ക​ർ​ണാ​ക​യി​ലെ പു​ഴ​യി​ൽ മരിച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ചു.നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​യ ഉ​ണ്ണി​യു​ടെ കൊ​ല​പാ​ത​കം ഗു​ണ്ടാ പ​ക​യാ​ണെന്നാണ് പോ​ലീ​സ് നി​ഗ​മ​നം. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​ക്കഴിഞ്ഞെങ്കിലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. സംഭവത്തിൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി ഉ​ണ്ണി​യു​ടെ കൂ​ടെ ഉ​ണ്ടാ​യിരുന്നതായി പ​റ​യു​ന്ന​വ​രെ ക​സ്റ്റ​ഡി​ലെ​ടു​ക്ക​ണം. സംഭവശേഷം ഇവർ ഒ​ളി​വി​ലാ​ണ്.

Related posts