പ്ര​ള​യനാട്ടിൽ വെളിച്ചമായി പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്; പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ഇലക്ട്രിക് ഉപകരണങ്ങളുടെ കേടുപാടികൾ പരിഹരിച്ച് കുട്ടികളും അധ്യാപകരും മാതൃകയായി

പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ അ​ഞ്ഞൂ​റി​ലേ​റെ വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും പ്ര​​ള​​യ ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വീ​​ടു​​ക​​ളി​​ലെ വൈ​​ദ്യു​​തി സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ പ​​രി​​ശോ​​ധ​​ന​​യും സ​​ർ​​വേ​​യും പൂ​​ർ​​ത്തി​​യാ​​ക്കി.

കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ ചെ​​ന്പ്, ക​​ടു​​ത്തു​​രു​​ത്തി, വെ​​ള്ളൂ​​ർ, ആ​​ർ​​പ്പൂ​​ക്ക​​ര, തൃ​​ക്കൊ​​ടി​​ത്താ​​നം, ടി​​വിപു​​രം, അ​​യ്മ​​നം, കു​​മ​​ര​​കം, വാ​​ഴ​​പ്പ​​ള്ളി എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​യി അ‍യ്യാ​യി​ര​ത്തി​ലേ​റെ വീ​​ടു​​ക​​ളി​​ൽ സ​​ർ​​വേ ന​​ട​​ത്തു​​ക​​യും, നൂ​​റി​​ൽ​​പ്പ​​രം വീ​​ടു​​ക​​ളി​​ൽ വൈ​​ദ്യു​​തി സം​​ബ​​ന്ധ​​മാ​​യ കേ​​ടു​​പാ​​ടു​​ക​​ൾ പ​​രി​​ഹ​​രി​​ച്ചു കൊ​​ടു​​ക്കു​​ക​​യും ചെ​​യ്തു.

സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് ചെ​​യ​​ർ​​മാ​​ൻ മോ​​ണ്‍. ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, മാ​​നേ​​ജ​​ർ ഫാ. ​​മാ​​ത്യു കോ​​രം​​കു​​ഴ, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജെ. ഡേ​​വി​​ഡ്, ബ​​ർ​​സാ​​ർ ഫാ. ​​ജോ​​ണ്‍ പാ​​ളി​​ത്തോ​​ട്ടം, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​മ​​ധു​​കു​​മാ​​ർ എ​​ന്നി​​വ​​ർ ദു​​രി​​താ​​ശ്വാ​​സ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.

ഇ​​ല​​ക‌്ട്രി​​ക്ക​​ൽ വി​​ഭാ​​ഗം മേ​​ധാ​​വി പ്ര​​ഫ. പി.​​വി. വ​​ർ​​ക്കി, അ​​സി. പ്ര​​ഫ. ലി​​ജു മാ​​ത്യു, എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​ണ് ഇ​​ല​​ക‌്ട്രി​​ക്ക​​ൽ സം​​ബ​​ന്ധ​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ച്ച​​ത്. എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ ബൈ​​ജു ജേ​​ക്ക​​ബി​​ന്‍റെ​​യും ആ​​ന്‍റോ മാ​​നു​​വ​​ലി​​ന്‍റെ​​യും പി​​ആ​​ർ​​ഒ ജാ​​ക്സ​​ണ്‍ ജോ​​സ​​ഫി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് സ​​ർ​​വേ​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്.

Related posts