വ​യ​നാ​ട്ടി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണം; തോ​ട്ടം തൊ​ഴി​ലാ​ളിക്കു ദാരുണാന്ത്യം

ക​ല്‍​പ്പ​റ്റ: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ തോ​ട്ടംതൊ​ഴി​ലാ​ളി മ​രി​ച്ചു. വ​യ​നാ​ട് മേ​പ്പാ​ടി എ​ള​മ്പി​ലേ​രി​യി​ല്‍ ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. ഏ​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി ചോ​ല​മ​ല കു​ഞ്ഞ​വ​റാ​നാ​ണ് (58) മ​രി​ച്ച​ത്.

രാ​വി​ലെ ഏ​ഴ​ര​യോ​ടെ പ​ണി​ക്കു​ പോ​കു​മ്പോ​ള്‍ എ​ള​മ്പി​ലേ​രി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നു സ​മീ​പ​മാ​യി​രു​ന്നു കാ​ട്ടാ​ന ആ​ക്ര​മ​ണം. കു​ഞ്ഞ​വ​റാ​ന്‍ സം​ഭ​വ​സ്ഥ​ല​ത്തുതന്നെ മ​രി​ച്ചു. ഇ​ദ്ദേ​ഹം തോ​ട്ട​ത്തി​ല്‍ എ​ത്താ​ത്തി​നെ​ത്തു​ട​ര്‍​ന്നു മ​റ്റു തൊ​ഴി​ലാ​ളി​ക​ള്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ദാ​രു​ണ​രം​ഗം ക​ണ്ട​ത്.

കു​ഞ്ഞ​വ​റാ​നെ ആ​ക്ര​മി​ച്ച​ശേ​ഷം കു​റ​ച്ച​ക​ലെ നി​ല​യു​റ​പ്പി​ച്ച ആ​ന​യെ വ​നം ജീ​വ​ന​ക്കാ​രെ​ത്തി​യാ​ണ് തു​ര​ത്തി​യ​ത്. മേ​പ്പാ​ടി പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
എ​ള​മ്പി​ലേ​രി​യി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി കാ​ട്ടാ​ന സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

Related posts

Leave a Comment