കുഞ്ഞാലിക്കുട്ടിക്കൊപ്പം തന്നെയല്ലേ കവര്‍ ഫോട്ടോ ഇപ്പോഴുമെന്ന് ദ്വയാര്‍ഥ പ്രയോഗത്തോടെ പരിഹാസം, ഫേസ്ബുക്കില്‍ പോസ്റ്റിന് കമന്റിട്ട യുവതിയെ അപമാനിച്ച് ദീപ നിശാന്ത്, ഇടതുസഹയാത്രികയ്‌ക്കെതിരേ മുസ്ലീം യൂത്ത് ലീഗ് രംഗത്ത്

കഴിഞ്ഞദിവസം കള്ളവോട്ടു ചെയ്തവരെ ന്യായീകരിച്ച് രംഗത്തെത്തിയ ഇടതുസഹയാത്രിക ദീപ നിശാന്ത് വീണ്ടും വിവാദക്കുരുക്കില്‍. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ട യുവതിയെ അപമാനിച്ച ദീപയ്‌ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഹഫ്‌സാമോള്‍ എന്ന മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകയാണ് ദീപയുടെ പോസ്റ്റില്‍ കമന്റിട്ടത്. ഇതിന് ദീപ നല്കിയ മറുപടിയാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്.

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ അപമാനിച്ച രീതിയിലാണ് ഹഫ്‌സമോളെയും ദീപ അപമാനിച്ചതെന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കുഞ്ഞാലിക്കുട്ടിയോടൊപ്പം തന്നെയല്ലേ കവര്‍ഫോട്ടോ ഇപ്പോഴും എന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ദീപ കമന്റ് നല്കിയിരിക്കുന്നത്.

കഴിഞ്ഞദിവസം കള്ളവോട്ട് ചെയ്തവരെ ന്യായീകരിച്ച് ദീപ എഴുതിയ പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ ഇവര്‍ പോസ്റ്റ് ഒളിപ്പിച്ചിരുന്നു. ദീപ ഫേസ്ബുക്കില്‍ പറഞ്ഞതിങ്ങനെ-

രണ്ട് സ്ത്രീകള്‍ക്കെതിരെ അങ്ങേയറ്റം ഗുരുതരമായ ആരോപണം ഉന്നയിക്കുക. മുഖ്യധാരാമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അവരുടെ ചിത്രം പ്രചരിപ്പിച്ചും പേരും നാടും പ്രചരിപ്പിച്ചും അങ്ങേയറ്റം അവഹേളിക്കുക. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യമാകുമ്പോള്‍ അപമാനത്തിന് നേതൃത്വം നല്‍കിയവര്‍ ‘മൗനവാത്മീകത്തില്‍ ധ്യാന ലീലരായിരിക്കുക!’

അവര്‍ കള്ളവോട്ടല്ല ചെയ്തതെന്ന് ബോധ്യമായിട്ടും അവരെ അവഹേളിച്ചവര്‍ പാലിക്കുന്ന മൗനത്തിന്റെ സാംഗത്യമെന്താണ്? ഓപ്പണ്‍ വോട്ടിനെക്കുറിച്ച് എന്താണ് ചാനലില്‍ ചര്‍ച്ചയില്ലാത്തത്? ആ സ്ത്രീകള്‍ നേരിട്ട അപമാനത്തിന് ആരു സമാധാനം പറയും? എന്താണ് ഗുരുതരമായ ഈ ആരോപണമുന്നയിച്ച മാധ്യമങ്ങളും വ്യക്തികളും ഇക്കാര്യത്തില്‍ ഖേദം രേഖപ്പെടുത്താത്തത്? മുഖ്യമന്ത്രി പറഞ്ഞോണ്ടാന്ന് തോന്നുന്നു. കള്ളവോട്ടല്ല നടന്നതെന്ന് ബോധ്യമായിട്ടും ശരിക്കും ചിലരങ്ങ് ‘ മാറി നിക്കാണ് ‘!

കള്ളവോട്ടല്ല ഓപ്പണ്‍വോട്ടാണ് നടന്നതെന്നും സത്യം അറിഞ്ഞിട്ടും മാപ്പുപറയാത്തതെന്താണെന്നുമാണ് ദീപ ചോദിച്ചത്. ഇതാണ് സോഷ്യല്‍മീഡിയ പൊളിച്ചടുക്കിയത്. ഒരു കമന്റ് ഇങ്ങനെ- അതിന് അവര്‍ കള്ളവോട്ട് ചെയ്തിട്ടില്ല എന്ന് ഇതുവരെ തെളിഞ്ഞില്ലല്ലോ ടീച്ചറേ.. മുഖ്യന്‍ പറഞ്ഞാലുടന്‍ വിശ്വസിക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണമല്ല.. ഒരു പാര്‍ട്ടിയെ വിശ്വസിക്കുകയും അതില്‍ പ്രവര്‍ത്തിക്കുകയും അതിനെ അംഗീകരിക്കുകയും ചെയ്യുന്നത് നന്ന്.. എന്നാല്‍ ആ പാര്‍ട്ടി ചെയ്യുന്ന തെറ്റ് എല്ലാം ശരിയായി വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഭയങ്കര ബോറാ.. അതും ദീപടീച്ചറെ പോലെ ഒരാള്‍.. കഷ്ടം അല്ലാതെന്ത് പറയാന്‍..

Related posts