ഞാന്‍ പ്രാര്‍ഥിച്ചു…മകളുടെ വേദന എനിക്കു തന്നിട്ട് അവളെ സുഖപ്പെടുത്തണമേ എന്ന് ! പിറ്റേ ദിവസം ഉണ്ടായത് വ്യത്യസ്ഥമായ അനുഭവം; വെളിപ്പെടുത്തലുമായി ദീപന്‍ മുരളി…

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദീപന്‍ മുരളി. ബിഗ്‌ബോസ് ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കുടുംബത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപന്‍ ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പക്കലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് നടന്‍ അച്ഛനായത്. അതിനു ശേഷം കുഞ്ഞുമായുള്ള എല്ലാ വിശേഷങ്ങളും ദീപന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.

2019 ജൂലൈ 22 നായിരുന്നു ദീപന്‍ മുരളിയുടെയും മായയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. അമ്മയുടെ പേര് തന്നെയാണ് മകള്‍ക്കും നല്‍കിയിരിക്കുന്നത്.

അതേസമയം താനും കുടുംബവും നേരിട്ട പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് ആരാധകരോടു തുറന്നു പറയുകയാണ് ദീപന്‍ ഇപ്പോള്‍

താരത്തിന്റെ കുറിപ്പ് ഇങ്ങനെ…കുറച്ച് ദിവസങ്ങളായി നല്ലൊരു പോരാട്ടത്തിലായിരുന്നു. മകള്‍ക്ക് പനി പെട്ടു. ആദ്യം കാര്യമാക്കിയില്ല കാരണം എല്ലാ രീതിയിലും ശ്രദ്ധയോടെ പോകുകയായിരുന്നു.

ഒരു മാസത്തില്‍ ഏറെ ആയി ഞാന്‍ പുറത്ത് ഇറങ്ങിയിട്ട് തന്നെ. വീട്ടിലെ വളപ്പില്‍ കിട്ടുന്ന കറികളിലും ഒതുങ്ങി. പക്ഷെ അവള്‍ക്ക് കാര്യമായി പനി പിടിച്ചു.

ജനിച്ച ശേഷം ഇതുവരെ കാണാത്ത രീതിയില്‍ കണ്ടു. പേടിച്ച് ഹോസ്പിറ്റലില്‍ വിളിച്ചപ്പോള്‍ കുഞ്ഞിനെ എന്തായാലും കോവിഡ് ഫീവര്‍ ക്ലിനിക്കില്‍ കാണിക്കാന്‍ പറഞ്ഞു.

പക്ഷെ ഞാന്‍ ഒന്നു പേടിച്ചു ഇനി ഇത് അത് അല്ലേല്‍. അന്നേരം തോന്നി വീടിനു അടുത്തുള്ള ഡോക്ടറെ കാണിക്കാം. കയ്യില്‍ കരുതിയ കാശും എല്ലാം തീര്‍ന്നു. ടൂവീലറും എടുത്ത് എടിഎംലേക്ക് ഒരു ഓട്ടം. പ്രതീക്ഷിച്ച എടിഎം വീടിനു തൊട്ടു അടുത്തായിരുന്നു.

അപ്പോളിതാ ആ എടിഎം കട പൂട്ടി, പിന്നെ ഒന്നും ഓര്‍ക്കാതെ കുറച്ച് മുന്നോട്ട് പോയി അപ്പോളതാ സത്യവാങ്മൂലം, ഹെല്‍മെറ്റ് എന്നിങ്ങനെയായി വഴിയില്‍.

കാര്യം മനസ്സിലായപ്പോള്‍ നിങ്ങളുടെ ശരീരം കൂടി നോക്കണം എന്ന് പറഞ്ഞ് വിട്ടു. ഡോക്ടറെ പോയി കണ്ടു അദ്ദേഹം പറഞ്ഞു ഇത് വൈറല്‍ ഫീവര്‍ ആണ്. മൂന്ന് ദിനം ടെന്‍ഷന്‍ അടിക്കും വിധം കാണും. കാര്യമാക്കണ്ട ഇല്ലേല്‍ ടെസ്റ്റ് ചെയ്യാം മരുന്നും തന്നു.

ഇനിയാണ് ശരിക്കും തകര്‍ന്ന നിമിഷങ്ങള്‍, രണ്ടാമത്തെ ദിവസം മേധുവിനെ കാണാന്‍ പോലും വയ്യാത്ത അവസ്ഥയിലായി. അവള്‍ വെള്ളം പോലും കുടിക്കില്ലായിരുന്നു. കണ്ണ് പകുതി തുറന്ന്, ശരീരത്തില്‍ തൊടാന്‍ പറ്റാത്ത വേദന.

പിന്നെ ലക്‌സ്(പെറ്റ്)നെ ക്കുറിച്ച് മാത്രം എന്തൊക്കെയെ പകുതി ശബ്ദത്തില്‍ പറയും, ചുട്ട് പൊള്ളുന്ന ചൂടും തുണി നനച്ച് ചൂട് എടുക്കുകയായിരുന്നു. ഇതിനിടയില്‍ മണവും, ‘ശ്വാസനം എല്ലാം നോക്കുന്നുണ്ടായിരുന്നു. എല്ലാം സാധാരണ.

പക്ഷെ അവളുടെ അവസ്ഥ കണ്ടപ്പോള്‍ പേടിച്ച് ഡോക്ടറെ വിളിക്കും അപ്പോള്‍ അദ്ദേഹം പറയും നമുക്ക് നാളെ കൂടെ ഒന്നു നോക്കം. പറഞ്ഞ മൂന്ന് ദിനം 2 ആയി കുറച്ച് അദ്ദേഹം.

നെഞ്ചില്‍ വച്ച് കൊണ്ട് നടക്കുകയും നെഞ്ചില്‍ കിടത്തുകയും ഒക്കെ നോക്കി പാവം അവള്‍ക്ക് ഉറക്കം വരുന്നില്ല. അന്നേരം പ്രാര്‍ത്ഥിച്ചു അവള്‍ക്കു അറിയാനോ. പറയാനോ പറ്റാത്ത ഈ വേദന എനിക്ക് തന്നിട്ട് അവളെ നാളെ സുഖമാക്കണെ എന്ന്.

ആ വിളി കേട്ടു അടുത്ത ദിവസം അവള്‍ ഉഷാറായി ഞാനും മായയും ഒരുപാട് സന്തോഷിച്ചു. അടുത്ത ദിവസം ഞാന്‍ വേദന കൊണ്ട് പുളയാന്‍ തുടങ്ങി.

ഉടന്‍ തന്നെ മായയെയും കുത്തിനെയും റൂമില്‍ നിന്നും മാറ്റി. മനുഷ്യന്റെ ഒരു നിസ്സഹായ അവസ്ഥ, ഏണിക്കാനോ ഒന്ന് കൈ പൊക്കാനെ പറ്റാത്ത വേദന. ഡോക്ടര്‍ മരുന്ന് പറഞ്ഞു പോയി, മേടിക്കാന്‍ ആളുമില്ല.

പരിചയം ഉള്ള മെഡിക്കല്‍ സ്റ്റോറില്‍ വിളിച്ച് പറഞ്ഞ് അവര്‍ മരുന്ന് വീടിന് മുന്നില്‍ വച്ച് പോയി. ഇടയ്ക്ക് സുഹൃത്ത് വിളിച്ചു വരാം ഹോസ്പിറ്റലില്‍ പോകാം എന്ന് പറഞ്ഞു.

ഈ അവസ്ഥ അവളുടെ വീട്ടില്‍ വന്നപ്പോള്‍ കെയര്‍ ചെയ്യേണ്ട രീതി പറഞ്ഞു കൊടുത്ത ഞാന്‍ ഒരിക്കലും അവരെ സംശയം നില്ക്കുന്ന ഇങ്ങോട്ട് വരാന്‍ അനുവദിച്ചില്ല. ഈ അവസ്ഥയില്‍ മായ കുറെ ചീത്ത വിളി കേട്ടു.

മാസ്‌ക്ക് ഇടാതെ വീട്ടില്‍ നടക്കുന്നതും കൈകള്‍ ശുചിയാക്കാത്തതിനും, തകര്‍ന്നു പോയ നിമിഷങ്ങള്‍, മേധു എന്നെ തിരച്ചില്‍ ആയി അച്ചാ എന്ന് കുറെ വിളിക്കും.

എന്നിട്ടും കാണാതെ അവസാനം ദേഷ്യം വന്ന് ദീപാ എന്ന് വിളി തുടങ്ങി. ഞാന്‍ വാതില്‍ തുറക്കാത്തത്, മായ എന്റെ വേദനയും പനിയും കണ്ട് ഒന്ന് ഓടി വരുമ്പോള്‍ ഞാന്‍ കര്‍ക്കശക്കാരനായി ഓടിക്കുമായിരുന്നു.

ഇന്നലെ പനി കുറഞ്ഞു. അപ്പോള്‍ ഇടക്ക് അല്പം തുറന്ന് ദൂരെ നിന്ന് പകുതി തുറന്ന വാതിലൂടെ മേധുവിനെ കണ്ടു.

അവളുടെ കുഞ്ഞ് മനസ്സിന് എന്താ നടക്കുന്നെ എന്ന് മനസ്സിലാകാത്ത ആശ്ചര്യവും, ചെറിയ പിണക്കവും, സന്തോഷവും, എല്ലാം എനിക്ക് അറിയാന്‍ കഴിയുന്നുണ്ട്. അപ്പോള്‍ ഒക്കെ ഞാന്‍ ചിന്തിച്ചത് എന്റെ കുഞ്ഞ് കടന്ന് പോയ വേദനെയെ കുറിച്ച് ആണ്.

മക്കളുടെ വേദന മനസ്സിലാക്കുന്ന അച്ചന്‍ ആണ് അവരുടെ ശക്തി അല്ലേ. ഉറങ്ങിയിട്ട് നാലാം ദിവസം. ഇന്നലെ ആര്‍ടി പിസിആര്‍ ടെസ്റ്റ് വിട്ടില്‍ വന്ന് എടുത്തു .ഇപ്പോള്‍ ഫലം വന്നു, ഈശ്വരന്‍ തുണച്ചു നെഗറ്റീവ്.

ആലോചിക്കുന്നണ്ടാവും ഞാന്‍ എന്താ ഇത്ര സംഭവമായി കാണുന്നേ. കോവിഡ് പോസിറ്റീവ് ആയിട്ടുള്ള വീടിന്റെ അവസ്ഥ എന്ത് ഭീകരം ആണ് എന്ന്. കൊറോണ കാലത്തെ ഫീവര്‍ നിന്ന് മനസ്സിലായി സാധാരണ അസുഖം ആണേല്‍ പോലും മനുഷ്യന് ഹോസ്പിറ്റലില്‍ പോകാനോ, അറിയാനോ സാധിക്കുന്നില്ല.

ഈ മഹാമാരിയില്‍ നിന്ന് ലോകം എത്രയും വേഗം മുക്തി നേടണം. നാം ഓരോരുത്തരും ഉറ്റവര്‍ക്കും സമൂഹത്തിനും വേണ്ടി ജാഗ്രത പാലിക്കണം. ഇനി കുടുംബത്തിനു വേണ്ടി എന്റെ ജാഗ്രത ഇരട്ടിയായി.

ഓരോരുത്തരും ഇതില്‍ കൂടെ കടന്നുപോകാതിരിക്കാന്‍ കുറച്ച് പ്രയാസങ്ങള്‍ സഹിച്ച് ക്ഷമിച്ച് വീട്ടില്‍ തന്നെ സേഫ് ആയി പോകണം.

അഹോരാത്രം ശരീരീ മറന്ന് നന്മ ചെയ്യുന്ന നഴ്‌സുമാര്‍, ഡോക്ടേഴ്‌സ് സന്നദ്ധ പ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് ബിഗ്‌സല്യൂട്ട്, സ്റ്റേ ഹോം സ്റ്റേ ഹെല്‍ത്തി, എന്ന് ദീപന്‍ മുരളി ഫേസ്ബുക്കില്‍ എഴുതി.

Related posts

Leave a Comment