വെള്ളംതേടി കാടിറങ്ങിയ മാ​ന് ദാരുണാന്ത്യം;  തെരുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടുള്ള ശ്രമത്തിനിടെ ഓടയിൽ വീഴുകയായിരുന്നു

നെന്മാ​റ: അ​യി​ലൂ​ർ നെ​ല്ലി​യാ​ന്പ​തി വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തു​നി​ന്ന് വെ​ള​ളം തേ​ടി കാ​ടി​റ​ങ്ങി​യ മാ​ൻ ച​ത്തു. വെ​ള്ളി​യാ​ഴ്ച കാ​ല​ത്താ​ണ് അ​യി​ലൂ​ർ മാ​ങ്കു​റി​ശ്ശി​യി​ൽ നാ​ലു വ​യ​സ്സ് പ്രാ​യ​മു​ള്ള മാ​ൻ എ​ത്തി​യ​ത്. മാ​ൻ എ​ത്തി​യ​തോ​ടെ തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​തോ​ടെ വേ​ലി​ക​ൾ​ക്കി​ട​യി​ലൂ​ടെ​യും, ക​ന്പി​വേ​ലി​ക​ൾ​ക്കി​ടയി​ലൂ​ടെ​യും ഓ​ടി മാ​നി​ന്‍റെ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റു. ഒ​ടു​വി​ൽ പാ​ത​യോ​ര​ത്തു​ള്ള കാ​ന​യി​ലേ​ക്ക് വീ​ണ മാ​നി​നെ കാ​ണാ​ൻ വ​ലി​യ ജ​ന​കൂ​ട്ട​വു​മെ​ത്തി.

ആ​ൾ​കൂ​ട്ട​ത്തെ ക​ണ്ട​തോ​ടെ മാ​ൻ പ​രി​ഭ്ര​മ​ത്തി​ൽ ഓ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വീ​ണ്ടും മു​റി​വേ​റ്റു. തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ​ത്തി മാ​നി​നെ പി​ടി​കൂ​ടി ശു​ശ്രൂ​ഷ ന​ൽ​കി കാ​ട്ടി​ലേ​ക്ക് വി​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും മാ​ൻ ച​ത്തു.

Related posts