മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ ദേ​വ​സ്വ​ങ്ങ​ള്‍​ക്കു സ​ര്‍​ക്കാ​​ര്‍ ന​ല്‍​കി​യ​ത് 327 കോ​ടി! സ​ര്‍​ക്കാ​രി​ലേ​ക്കു ദേ​വ​സ്വ​ങ്ങ​ള്‍ തു​ക​യൊ​ന്നും ന​ല്‍​കി​യി​ട്ടി​ല്ല; രേ​ഖ​ക​ളി​ല്‍ വ്യ​ക്ത​മാ​കുന്നത് ഇങ്ങനെ…

സി​ജോ പൈ​നാ​ട​ത്ത്

കൊ​ച്ചി: കേ​ര​ള​ത്തി​ലെ അ​ഞ്ചു ദേ​വ​സ്വം ബോ​ര്‍​ഡു​ക​ള്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ ന​ല്‍​കി​യ​ത് 327.06 കോ​ടി രൂ​പ.

തി​രു​വി​താം​കൂ​ര്‍, മ​ല​ബാ​ര്‍, ഗു​രു​വാ​യൂ​ര്‍, കൊ​ച്ചി​ന്‍, കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ബോ​ര്‍​ഡു​ക​ള്‍​ക്കാ​ണ് ഇ​ത്ര​യും തു​ക ന​ല്‍​കി​യ​ത്.

നാ​ളി​തു​വ​രെ ഒ​രു തു​ക​യും സ​ര്‍​ക്കാ​രി​ലേ​ക്കു ദേ​വ​സ്വം ബോ​ര്‍​ഡു​ക​ള്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും സം​സ്ഥാ​ന ദേ​വ​സ്വം വ​കു​പ്പി​ല്‍ നി​ന്നു​ള്ള രേ​ഖ​ക​ളി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

2018-19 മു​ത​ല്‍ മൂ​ന്നു വ​ര്‍​ഷം മ​ല​ബാ​ര്‍ ദേ​വ​സ്വ​ത്തി​നാ​ണ് ഏ​റ്റ​വു​മ​ധി​കം തു​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്, 159.27 കോ​ടി രൂ​പ.

വാ​ര്‍​ഷി​ക വി​ഹി​ത ഇ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ഡി​സം​ബ​ര്‍ വ​രെ മാ​ത്രം 44.30 കോ​ടി രൂ​പ മ​ല​ബാ​ര്‍ ദേ​വ​സ്വ​ത്തി​നു ന​ല്‍​കി.

2020-21ല്‍ ​പ്ര​ത്യേ​ക കോ​വി​ഡ് ധ​ന​സ​ഹാ​യ​മാ​യി 20 കോ​ടി​യാ​ണു ന​ല്കി​യ​ത്. കാ​വ്, കു​ളം ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ടു ത​വ​ണ​യാ​യി 98 ല​ക്ഷം രൂ​പ മ​ല​ബാ​ര്‍ ദേ​വ​സ്വ​ത്തി​നു ല​ഭി​ച്ചു.

142.40 കോ​ടി രൂ​പ​യാ​ണു തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വ​ത്തി​നു സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്. 2020-21ല്‍ 90.40 ​ല​ക്ഷം രൂ​പ​യും 2021-22ല്‍ ​ഡി​സം​ബ​ര്‍ വ​രെ 20.80 ല​ക്ഷ​വും ന​ല്കി​യി​ട്ടു​ണ്ട്.

പ്ര​ള​യം, കോ​വി​ഡ് പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​മാ​യി 140 കോ​ടി​യാ​ണ് തി​രു​വി​താ​കൂ​ര്‍ ദേ​വ​സ്വ​ത്തി​നു സ​ര്‍​ക്കാ​ര്‍ ന​ല്കി​യ​ത്.

കൊ​ച്ചി​ന്‍ ദേ​വ​സ്വ​ത്തി​നു മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ 25.23 കോ​ടി രൂ​പ ന​ല്‍​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് ധ​ന​സ​ഹാ​യ​മാ​യി 25 കോ​ടി​യും കാ​വു​ക​ളു​ടെ​യും കു​ള​ങ്ങ​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​ന് 23 ല​ക്ഷ​വും ല​ഭി​ച്ചു.

കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വ​ത്തി​നു മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ കോ​വി​ഡ് ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കി​യ 15 ല​ക്ഷ​മാ​ണ് ആ​കെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്.

ദേ​വ​സ്വ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വ​രു​മാ​നം സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന ചി​ല​രു​ടെ വാ​ദ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി​യാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളെ​ന്നു പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ രാ​ജു വാ​ഴ​ക്കാ​ല ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment