ക​ട്ട​പ്പു​റ​ത്താ​യ സ്കൂ​ൾ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ൻ ബി​രി​യാ​ണി ച​ല​ഞ്ചുമായി ​അധ്യാ​പ​ക​രും പി ​ടി എ​യും; സഹകരിച്ച്  നാട്ടുകാർ


ചാ​രും​മൂ​ട്: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ കോ​വി​ഡ് കാ​ല​ത്ത് സ​ർ​വീ​സ് നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് ക​ട്ട​പ്പു​റ​ത്താ​യ സ്കൂ​ൾ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ൻ ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി അ​ധ്യാ​പ​ക​രും പി ​ടി എ​യും നാ​ട്ടു​കാ​രും രം​ഗ​ത്തി​റ​ങ്ങി.

​നൂ​റ​നാ​ട് പ​ള്ളി​ക്ക​ൽ ഗ​വ​. എ​സ് കെ ​വി എ​ൽ പി ​സ്കൂ​ളി​ലെ ക​ട്ട​പ്പു​റ​ത്താ​യ സ്കൂ​ൾ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് അ​ധ്യാ​പ​ക​രും പി ​ടി എ ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും നാ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും സം​യു​ക്ത​മാ​യി ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.​ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സു​മ​ന​സു​ക​ളി​ൽ നി​ന്നും എ​ഴു​പ​തി​നാ​യി​രം രൂ​പ ഇ​വ​ർ സ്വ​രൂ​പി​ച്ചു.​

നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളാ​ണി​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് സ്കൂ​ളു​ക​ൾ അ​ട​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി സ​ർ​വീ​സി​ല്ലാ​തെ സ്കൂ​ൾ ബ​സ് ക​യ​റ്റി ഇ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം വ​രു​ന്പോ​ൾ വാ​ഹ​നം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​

സ​ർ​ക്കാ​ർ സ്കൂ​ൾ ആ​യ​തി​നാ​ൽ സാ​ന്പ​ത്തി​കം സ്വ​രൂ​പി​ക്കാ​ൻ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും പി ​ടി എ ​യും, വി​ക​സ​ന സ​മി​തി​യും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യി ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

Related posts

Leave a Comment