പ്രളയ ബാധിതർക്ക് കൈത്താങ്ങായി “ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന ചിത്രത്തിന്‍റെ 25 ശതമാനം വരുമാനം പ്രളയ ബാധിതർക്ക് നൽകാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചു. ഏരീസ് ഗ്രൂപ്പ് നിർമിക്കുന്ന ചിത്രം സെപ്റ്റംബർ 21ന് തീയേറ്ററുകളിൽ എത്തും. ബിജു മജീദാണ് ചിത്രത്തിന്‍റെ സംവിധായകൻ.

നിരവധി പുതുമുഖങ്ങൾക്കൊപ്പം ലാലു അലക്സ്, ശിവജി ഗുരുവായൂർ, സുനിൽ സുഖദ, ബോബൻ സാമുവൽ, പാഷാണം ഷാജി, ജാഫർ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂർ, സീമ ജി. നായർ, മഞ്ജു പത്രോസ് തുടങ്ങിയവരും താരനിരയിലുണ്ട്.

കെ. ഷിബുരാജാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം പി.സി.ലാലും സംഗീതം ബിജു റാമും നിർവഹിച്ചിരിക്കുന്നു.

Related posts