മണിരത്‌നം ചിത്രത്തില്‍ നിന്നും പിന്മാറിയതിന്റെ കാരണം…. ഫഹദ് പറയുന്നു…

മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന ചെ​ക്ക ചി​വ​ന്ത വാ​ന​ത്തി​ൽ നി​ന്നും പിന്മാ​റി​യ​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ഫ​ഹ​ദ് ഫാ​സി​ൽ. ചി​ത്ര​ത്തി​ൽ നി​ന്നും താ​രം പിന്മാറി​യ​തി​നെ ചൊ​ല്ലി നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​രം ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​ചി​ത്ര​ത്തി​ൽ വി​ശ്വാ​സ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് താ​ൻ പിന്മാ​റി​യ​തെ​ന്നാ​ണ് ഫ​ഹ​ദ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​വ​സാ​ന നി​മി​ഷം വ​രെ ഞാ​ൻ ആ ​സി​നി​മ മ​ന​സി​ൽ കാ​ണാ​ൻ ശ്ര​മി​ച്ചു. പ​ക്ഷെ എ​നി​ക്ക് അ​തി​ന് സാ​ധി​ച്ചി​ല്ല. മ​ന​സി​ൽ ഒ​രു സി​നി​മ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വേ​ണ്ട എ​ന്ന തീ​രു​മാ​നം സ്വീ​ക​രി​ക്കു​ന്ന​ത്.

വി​ശ്വാ​സ​മി​ല്ലാ​ത്ത സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചാ​ൽ എ​ല്ലാ​വ​ർ​ക്കും അ​ത് ബു​ദ്ധി​മു​ട്ടാ​കും. ഞാ​ൻ ഈ ​തീ​രു​മാ​നം സ്വീ​ക​രി​ച്ച​തി​ന്‍റെ കാ​ര​ണം മ​ണി​സാ​റി​ന് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​ണ്.

അ​ര​വി​ന്ദ് സ്വാ​മി, വി​ജ​യ് സേ​തു​പ​തി, ചി​മ്പു, അ​രു​ണ്‍ വി​ജ​യ്, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫ​ഹ​ദ് ഫാ​സി​ലി​നു പ​ക​രം ചി​ത്ര​ത്തി​ലെ​ത്തി​യ​താ​ണ് അ​രു​ണ്‍ വി​ജ​യ്.

Related posts