ഡ​ൽ​ഹി​യി​ലെ താ​മ​സം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം; സൗ​ര​വ് ദാ​സി​ന്‍റെ കേ​സ് അ​ടു​ത്ത​മാ​സം പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി വ​ക്താ​വ് സൗ​ര​വ് ദാ​സി​നോ​ട് ഡ​ൽ​ഹി​യി​ലെ നി​ല​വി​ലെ താ​മ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സ്പെ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് നി​ർ​ദേ​ശം ന​ൽ​കി. വാ​ട​ക​ച്ചീ​ട്ടോ മ​റ്റ് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളോ ഉ​ട​ൻ സ​മ​ർ​പ്പി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​സ് അ​ടു​ത്ത മാ​സം 17ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ എ​ത്ര​യും വേ​ഗം അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് സൗ​ര​വ് ദാ​സ് വ്യ​ക്ത​മാ​ക്കി. ജാ​മ്യ, സ​മ​ൻ​സ് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നേ​ര​ത്തേ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ ഡ​ൽ​ഹി​യി​ലെ നി​ല​വി​ലെ മേ​ൽ​വി​ലാ​സം തെ​ളി​യി​ക്കു​ന്ന വാ​ട​ക​ച്ചീ​ട്ടോ മ​റ്റ് ലീ​സ് രേ​ഖ​ക​ളോ പൂ​ർ​ണ​മ​ല്ലെ​ന്ന് മ​ജി​സ്ട്രേ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കൃ​ത്യ​മാ​യ താ​മ​സ​രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ച് ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സൗ​ര​വ് ദാ​സ് ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. പ്ര​തി​ഷേ​ധം ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ​ൽ​ഹി പൊ​ലി​സ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ 10ന് ​സൗ​ര​വ് ദാ​സും മ​റ്റ് പ്ര​വ​ർ​ത്ത​ക​രും ന​ല്ല രീ​തി​യി​ൽ പെ​രു​മാ​റു​മെ​ന്നും പൊ​തു​സ​മാ​ധാ​നം ലം​ഘി​ക്കി​ല്ലെ​ന്നും ഉ​റ​പ്പു​ന​ൽ​കു​ന്ന സ​മാ​ധാ​ന ബോ​ണ്ടി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ13, 14 തീ​യ​തി​ക​ളി​ൽ ബോ​ണ്ട് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് നി​രോ​ധി​ത മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്ന് ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യും ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ആ​രോ​പ​ണം.

ഇ​തേ​ത്തു​ട​ർ​ന്ന് സൗ​ര​വ് ദാ​സി​നെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് തി​ഹാ​ർ ജ​യി​ലി​ല​ട​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് താ​മ​സ​രേ​ഖ​ക​ൾ സം​ബ​ന്ധി​ച്ച വി​ഷ​യം മ​ജി​സ്ട്രേ​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment