സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: മൂ​ന്ന് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തു.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ, രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സി​ഹ്, ഗു​വാ​ഹ​ത്തി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത​ത്.

ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ളീ​ജി​യ​ത്തി​ൽ ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, സ​ഞ്ജീ​വ് ഖ​ന്ന, ബി.​ആ​ർ. ഗ​വാ​യ്, സൂ​ര്യ​കാ​ന്ത് എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ.

കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യാ​ൽ ഇ​വ​രെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കും. സു​പ്രീം​കോ​ട​തി​ക്ക് 34 ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാ​മെ​ന്നും എ​ന്നാ​ൽ നി​ല​വി​ൽ 31 ജ​ഡ്ജി​മാ​രാ​ണു​ള്ള​തെ​ന്നും കൊ​ളീ​ജി​യം പ്ര​മേ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment