ഭാര്യയുമായി വാക്കുതർക്കും;  റോ​ഡി​ൽ​ യു​വ​തി​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു; നടുക്കുന്ന സംഭവം പാലക്കാട്


പാ​ല​ക്കാ​ട്: ഭാ​ര്യ​യു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ജോ​ലി​ക്കു​പോ​കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ ഭ​ർ​ത്താ​വ് റോ​ഡി​ലി​ൽ വ​ച്ച് വെ​ട്ടി​ക്കൊ​ന്നു.​

പാ​ല​ക്കാ​ട് ന​ല്ലേ​പ്പി​ള്ളി​യി​ൽ ഇ​ന്നു​രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക​മ്പി​ളി​ച്ചു​ങ്കം ഉ​ദ​യ​ന്‍റെ മ​ക​ൾ ഊ​ർ​മി​ള (32) ആ​ണ് മ​രി​ച്ച​ത്.

ഊ​ർ​മി​ള​യും കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വ് സ​ജേ​ഷും ഏ​റെ​ക്കാ​ല​മാ​യി പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വേ​റി​ട്ടു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ഇ​ന്നു രാ​വി​ലെ സ​ജേ​ഷ് ഊ​ർ​മി​ള​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഊ​ർ​മി​ള ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

വ​ഴി​യി​ൽ പാ​ട​ത്തി​നു സ​മീ​പം ഭ​ർ​ത്താ​വ് ഊ​ർ​മി​ള​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ട​ൻ ത​ന്നെ യു​വ​തി​യെ ചി​റ്റൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ​ജേ​ഷ് സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ചി​റ്റൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​ജേ​ഷ് ഒ​ളി​വി​ലാ​ണ്. നേ​ര​ത്തെ​യും ഇ​യാ​ൾ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ന്നു.

മൂ​ന്നൂ​മാ​സം മു​ന്പ് ഇ​യാ​ൾ യു​വ​തി​യെ വീ​ട്ടി​ൽ​ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ഊ​ർ​മി​ള​ക്ക് പ​ത്തും മൂ​ന്നും വ​യ​സു​ള്ള ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളു​ണ്ട്.

Related posts

Leave a Comment