ഭ​ക്ഷ​ണം കെെ​മാ​റി​യ ശേ​ഷം ഡെ​ലി​വ​റി ബോ​യ് ചെ​യ്ത​ത് ക്ഷ​മി​ക്കാ​ൻ സാ​ധി​ക്കാ​ത്ത കു​റ്റം; വെെ​റ​ലാ​യി വീ​ഡി​യോ

ന​മ്മ​ളെ​ല്ലാ​വ​രും ചി​ല​പ്പോ​ഴെ​ങ്കി​ലും ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തു ക​ഴി​ച്ചി​ട്ടു​ള്ള​വ​രാ​കു​മ​ല്ലെ. ഇ​പ്പോ​ഴി​താ ഒ​രു വീ​ട്ടി​ൽ ഭ​ക്ഷ​ണം കൈ​മാ​റി​യ ഡെ​ലി​വ​റി ബോ​യി​യു​ടെ വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെെ​റ​ലാ​കു​ന്ന​ത്.

ന​വം​ബ​ര്‍ 23 ന് ​ദി​ല്ലി​യി​ലാ​യി​രു​ന്നു സം​ഭ​വം. ദി​ല്ലി​യി​ലെ ഒ​രു ഫ്ലാ​റ്റി​ൽ ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം ഉ​ട​മ​ക്ക് കെെ​മാ​റാ​നെ​ത്തി​യ​താ​ണ് ഡെ​യി​വ​റി ബോ​യ്. ശേ​ഷം ഉ​ട​മ എ​ത്തി ഭ​ക്ഷ​ണം വാ​ങ്ങി​യ ശേ​ഷം ഫ്ലാ​റ്റി​ന്‍റെ വാ​തി​ൽ അ​ട​ച്ച് അ​ക​ത്തേ​ക്ക് ക​യ​റി പോ​യി.

എ​ന്നാ​ൽ ഡെ​ലി​വ​റി ബോ​യ് തി​രി​കെ പോ​കാ​തെ അ​ൽ​പ സ​മ​യം ഫ്ലാ​റ്റി​നു മു​ൻ​പി​ൽ പ​രു​ങ്ങി നി​ൽ​ക്കു​ന്നു. പി​ന്നീ​ട് അ​യാ​ൾ വെ​ളി​യി​ൽ വെ​ച്ച ഷൂ ​റാ​ക്കി​ൽ നി​ന്ന് ഷൂ ​മോ​ഷ്ടി​ച്ചു കൊ​ണ്ടു പോ​കു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ പെ​ട്ട​ന്ന് ത​ന്നെ വെെ​റ​ലാ​യി.

ബ്ലി​ങ്കി​റ്റ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ ഡെ​ലി​വ​റി​യി​ലൂ​ടെ​യാ​ണ് ഉ​ട​മ ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. മോ​ഷ​ണ​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ ഉ​ട​മ ത​ന്‍റെ ഷൂ ​ന​ഷ്ട​പ്പെ​ട്ട കാ​ര്യം ബ്ലി​ങ്കി​റ്റി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​വ​രു​ടെ പ​രാ​തി സ്വീ​ക​രി​ച്ച​താ​യും അ​വ​രു​ടെ അ​ഡ്ര​സ് ഡെ​ലി​വ​റി ബോ​യ്ക്ക് കൈ​മാ​റി​ല്ലെ​ന്നും ര​ഹ​സ്യ​മാ​ക്കി​വ​യ്ക്കു​മെ​ന്നും ബ്ലി​ങ്കി​റ്റ് ഉ​ട​മ​ക്ക് ഉ​റ​പ്പ് ന​ല്‍​കി.

എ​ന്നാ​ല്‍ രാ​ത്രി 10 മ​ണി​യോ​ടെ ഡെ​ലി​വ​റി ബോ​യ് ഷൂ ​അ​ട​ങ്ങി​യ ഒ​രു ക​വ​റു​മാ​യി ക​സ്റ്റ​മ​റു​ടെ ഫ്ലാ​റ്റി​ൽ തി​രി​ച്ചെ​ത്തു​ക​യും ക്വാ​ളിം​ഗ് ബെ​ല്ല് അ​ടി​ക്കു​ക​യും ചെ​യ്തു. ഭ​യ​ന്ന ഉ​ട​മ വാ​തി​ല്‍ തു​റ​ന്നി​ല്ല. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കൃ​ത്യ​മാ​യ കു​റി​പ്പോ​ടെ ഇ​വ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment