ഫുഡ് ഡെലിവറി കമ്പനിയുടെ ഔട്ട്‌ലെറ്റില്‍ യുവതി വിളിച്ചത് മറ്റൊരു ആവശ്യത്തിനായി; യുവതിയുടെ വീട്ടിലെത്തിയ ഡെലിവറി ബോയ് അക്കാര്യം ചെയ്തതോടെ യുവതിയ്ക്ക് സന്തോഷമായി…

ഫുഡ് ഡെലിവറി കമ്പനിയുടെ ഔട്ട്‌ലെറ്റിലേക്ക് സാധാരണയായി ആളുകള്‍ വിളിക്കുന്നത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാണ്. എന്നാല്‍ ക്രിമിനോളജി വിദ്യാര്‍ത്ഥിയായ യുവതിയുടെ ആവശ്യം കേട്ടാല്‍ ആരാണേലും ഞെട്ടും. ലണ്ടനിലാണ് സംഭവം.

വീടിനുള്ളില്‍ ചിലന്തിയെ കണ്ട് പേടിച്ചാണ് യുവതി ഹോട്ടലില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. പ്രമുഖ ഡെലിവറി കമ്പനിയായ ഡെലിവറോയുടെ ഔട്ട് ലെറ്റില്‍ വിളിച്ച് യുവതി ആവശ്യപ്പെട്ടത് തന്നെ ചിലന്തിയില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നാണ്.

ഇത് അംഗീകരിച്ച കമ്പനി അധികൃതര്‍ ഉടന്‍ തന്നെ ഒരാളെ ഇവിടേക്ക് അയച്ചു. വീട്ടിലെത്തിയ ഡെലിവറി ബോയ് വളരെ വിദഗ്ദ്ധമായി തന്നെ ചിലന്തിയെ കീഴ്‌പ്പെടുത്തി. ഇക്കാര്യങ്ങള്‍ പങ്ക് വച്ച് കൊണ്ട് യുവതി സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റ് വൈറലുമായി.

ഡെലിവറി ബോയിയുടെ കഴിവിനെയും ആത്മാര്‍ത്ഥതയെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്തായാലും ഇങ്ങനെയൊരു സംഭവം ഇതാദ്യമായിട്ടായിരിക്കും എന്നാണ് പലരും വിലയിരുത്തുന്നത്.

Related posts