കണ്ണും മനസും നിറയിച്ചൊരു സർപ്രൈസ്: ഓ​ർ​ഡ​ർ ചെ​യ്ത കേ​ക്കു​മാ​യി എ​ത്തി: എ​ന്നാ​ല​ത് ത​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​യി​രു​ന്നെ​ന്ന് അ​റി​ഞ്ഞി​രു​ന്നി​ല്ല; വൈ​റ​ലാ​യി ഡെ​ലി​വ​റി ഏ​ജ​ന്‍റി​ന്‍റെ വീ​ഡി​യോ

ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​വ​രും ആ​ഘോ​ഷി​ക്കാ​ത്ത​വ​രും ന​മ്മു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​കും. ഓ​രോ വ​ർ​ഷ​വും വ​യ​സ് കൂ​ടു​ന്ന​തോ​ർ​ത്ത് ടെ​ൻ​ഷ​ൻ അ​ടി​ക്കു​ന്ന ആ​ളു​ക​ൾ ഇ​തൊ​ന്നും അ​ത്ര കാ​ര്യ​മാ​യി എ​ടു​ക്കാ​റി​ല്ലെ​ങ്കി​ലും ചി​ല​വാ​ക്കാ​ൻ പ​ണം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ നാ​ളി​തു​വ​രെ ആ​യി ഒ​രു ജ​ൻ​മ​ദി​നം പോ​ലും ആ​ഘോ​ഷി​ക്കാ​ത്ത മ​നു​ഷ്യ​രും ന​മു​ക്കി​ട​യി​ലു​ണ്ട്.

അ​പ്ര​തീ​ക്ഷി​ത​മാ​യി ഭ​ക്ഷ​ണം ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ ഏ​ജ​ന്‍റി​ന്‍റെ ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ച്ച വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വീ​ഡി​നു​ള്ളി​ൽ ഒ​രു ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്‍റാ​യ യു​വാ​വി​ൽ നി​ന്നാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്.

ഒ​രു ഉ​പ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ൽ കേ​ക്ക് എ​ത്തി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​വ​ൻ. വീ​ടി​നു​ള്ളി​ലേ​ക്ക് അ​വ​നെ വീ​ട്ടു​കാ​ർ ക്ഷ​ണി​ക്കു​ക​യും അ​വ​നോ​ട് ഒ​ന്ന് റി​ലാ​ക്സ് ആ​കാ​ൻ പ​റ​യു​ക​യും ചെ​യ്തു. ത​നി​ക്ക് മു​ന്നി​ൽ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​വ​ന് വ്യ​ക്ത​മാ​യി​രു​ന്നി​ല്ല.

ഓ​ർ​ഡ​ർ കൊ​ടു​ക്കാ​ൻ കൊ​ണ്ട് വ​ന്ന ആ ​കേ​ക്ക് മു​റി​ക്കാ​ൻ വീ​ട്ടു​കാ​ർ അ​വ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യം ഒ​ന്നു ഷോ​ക്ക് ആ​യെ​ങ്കി​ലും ത​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​ണ് വീ​ട്ടു​കാ​ർ കേ​ക്ക് മു​റി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് അ​വ​ന് മ​ന​സി​ലാ​യി.

എ​ന്ത് പ​റ​യ​ണ​മെ​ന്ന് അ​റി​യാ​തെ അ​വ​ന്‍റെ വാ​ക്കു​ക​ൾ പു​റ​ത്ത് വ​ന്നി​ല്ല. ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. ജീ​വി​ത​ത്തി​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കി​ട​യി​ൽ, ഒ​രി​ക്ക​ലും തീ​രാ​ത്ത ഓ​ട്ട​ത്തി​നി​ടെ​യി​ൽ ഉ​ള്ളു​നി​റ​ച്ചൊ​രു അ​നു​ഭ​വം ഒ​രു​പ​ക്ഷേ, ആ ​ഡെ​ലി​വ​റി ഏ‍​ജ​ന്‍റി​ന്‍റെ ജീ​വി​ത​ത്തി​ൽ ആ​ദ്യ​ത്തെ​താ​കും.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ഒ​രി​ക്ക​ലും അ​വ​ന്‍റെ ജീ​വി​ത്ത​തി​ൽ ഇ​ത്ത​ര​മൊ​രും സ​ർ​പ്രൈ​സ് പ്ര​തീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​വി​ല്ല​ന്ന് മി​ക്ക​വ​രും പ​റ​ഞ്ഞു.

 

Related posts

Leave a Comment