കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദ​മാ​യ ഡെ​ല്‍​റ്റ പ്ല​സ്  പത്തനംതിട്ട ക​ട​പ്ര​യി​ല്‍; പഞ്ചായത്തിൽ  കടുത്ത നിയന്ത്രണങ്ങൾ; മുന്നറിയിപ്പു നൽകി കേന്ദ്രവും


തി​രു​വ​ല്ല: കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദ​മാ​യ ഡെ​ല്‍​റ്റ പ്ല​സ് ക​ണ്ടെ​ത്തി​യ ക​ട​പ്ര​യി​ല്‍ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന നാ​ലു വ​യ​സു​കാ​ര​ന് ഡെ​ല്‍​റ്റ പ്ല​സ് ക​ണ്ടെ​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​ത്.

സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച തി​രു​വ​ല്ല ഡി​വൈ​എ​സ്പി എ​സ്. സു​നീ​ഷ് ബാ​ബു, സി​ഐ ബി​ജു വി. ​നാ​യ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഡെ​ല്‍​റ്റാ പ്ല​സ് സ്ഥി​രീ​ക​രി​ച്ച ഭാ​ഗം പൂ​ര്‍​ണ​മാ​യും അ​ട​ച്ചു. ഈ ​ഭാ​ഗ​ത്ത് 24 മ​ണി​ക്കൂ​ര്‍ പോ​ലീ​സ് നീ​രീ​ക്ഷ​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി.

വാ​ര്‍​ഡി​ല്‍ നി​ല​വി​ല്‍ 17 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രെ വീ​ടു​ക​ളി​ല്‍ നി​ന്നും വി​വി​ധ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന​ക​ളും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രി​ല്‍ നി​ന്നു​ള്ള സ്ര​വം കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ഡ​ല്‍​ഹി​യി​ലെ സി​എ​സ്‌​ഐ​ആ​ര്‍​ഐ​ജി​ഐ​ബി ലാ​ബി​ലേ​ക്ക് അ​യ​യ്ക്കും.

നി​ല​വി​ല്‍ ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 26.5 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. പ​ഞ്ചാ​യ​ത്ത് മു​ഴു​വ​ന്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളാ​കും നി​ല​വി​ലു​ണ്ടാ​കു​ക.

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ഡെ​ൽ​റ്റ പ്ല​സ് വ​ക​ഭേ​ദ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് ഡെ​ൽ​റ്റ പ്ല​സി​ന്‍റെ 40 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഡെ​ൽ​റ്റ പ്ല​സി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

Leave a Comment