ഡെങ്കിപ്പനി പടർന്നു പിടിച്ച സ്ഥലങ്ങളിൽ  പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തിയും ലഘുലേഖകൾ വിതരണം ചെയ്തും കോൺഗ്രസ് പ്രവർത്തകർ

പെ​രു​ന്പാ​വൂ​ർ: ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു​പി​ടി​ച്ച വ​ല്ലം, റ​യോ​ണ്‍​പു​രം മേ​ഖ​ല​യി​ൽ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ ല​ഘു​ലേ​ഖ​ക​ളു​ടെ വി​ത​ര​ണ​വും ജ​ല സ്രോ​ത​സു​ക​ൾ ശു​ചീ​ക​രി​ച്ച് ക്ലോ​റി​നേ​ഷ​നും ന​ട​ത്തി.

ഈ​ച്ച, കൊ​തു​ക് എ​ന്നി​വ​യെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ കി​റ്റ് വി​ത​ര​ണ​വും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ശു​ചീ​ക​ര​ണ​ത്തി​നാ​യി സ്പ്രേ​യിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തു. ഷാ​ജി കു​ന്ന​ത്താ​ൻ അ​ധ്യ​ക്ഷ​നായി. മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​എം.​എ. സ​ലാം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഡെ​ങ്ക​പ്പ​നി കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത ഇ​വി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നോ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നോ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ട്ട​ല്ലെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സംഭവത്തിൽ ക​ള​ക്ട​ർ നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ പാ​ത്തി​ക്ക​ൽ, കോ​ണ്‍​ഗ്ര​സ് ബ്ലേ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ പി.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞ്, എ​സ്.​എ. മു​ഹ​മ്മ​ദ്, ബി​ജു ജോ​ണ്‍ ജേ​ക്ക​ബ്, വി.​ഇ. റ​ഹീം, എ​ൻ.​എ. ഹ​സ​ൻ, പി.​എ​സ്. അ​ബു​ബ​ക്ക​ർ, താ​രി​ഷ് ഹ​സ​ൻ, ടി.​എ. ഹ​സ​ൻ, ജെ​ഫ​ർ റോ​ഡ്രി​ഗ​സ്, കെ.​ബി. ഹ​സ​ൻ, അ​ൻ​സ​ൽ ജ​ബ്ബാ​ർ, ഹാ​ഷിം പു​ത്തി​രി, എ.​കെ. മൊ​യ്തീ​ൻ, സ​ഫീ​ർ മു​ഹ​മ്മ​ദ്, മെ​ൽ​വി​ൻ റോ​ഡ്രി​ഗ​സ്, ബീ​ബീ​ൻ എ​ട​പ്പു​ള​വ​ൻ, കെ.​സി. അ​രു​ണ്‍​കു​മാ​ർ, എം.​ഇ. ന​ജീ​ബ്, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts