എരുമേലിയിൽ ഡെങ്കിപ്പനി പടരുന്നു; സ്വയം ചികിത്‌സ നടത്തരുത്; മെഡിക്കൽ സംഘം ഡെങ്കി ബാധിത മേഖലകൾ സന്ദർശിക്കും


എ​രു​മേ​ലി: ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​രു​മേ​ലി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ഇ​ന്നു മെ​ഡി​ക്ക​ൽ സം​ഘം സ​ന്ദ​ർ​ശി​ക്കും. കോ​ട്ട​യ​ത്തു​നി​ന്നെ​ത്തു​ന്ന പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം എ​രു​മേ​ലി ഉ​ൾ​പ്പെ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

ഡെ​ങ്കി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം ദി​വ​സ​വും വ​ർ​ധി​ക്കു​ക​യാ​ണ്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഫോ​ഗിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​യെ തു​ട​ർ​ന്ന് ഒ​ന്പ​തു പേ​ർ ചി​കി​ത്സ തേ​ടി. എ​രു​മേ​ലി​യു​ടെ സ​മീ​പ പ​ഞ്ചാ​യ​ത്താ​യ വെ​ച്ചൂ​ച്ചി​റ​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 30 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഡെ​ങ്കി​പ്പ​നി​യു​ടെ സ​മാ​ന​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ നി​ര​വ​ധി പേ​രാ​ണു ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്.

വേ​ന​ൽ​മ​ഴ​യ്ക്കു പി​ന്നാ​ലെ​യാ​ണു പ്ര​ദേ​ശ​ത്ത് ഡെ​ങ്കി​പ്പ​നി ഭീ​തി ഉ​യ​ർ​ന്ന​ത്. ലോ​ക്ക് ഡൗ​ണാ​യ​തോ​ടെ മേ​ഖ​ല​യി​ലെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. റ​ബ​ർ ചി​ര​ട്ട​ക​ളി​ലും കൈ​ത​തോ​ട്ട​ങ്ങ​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ലാ​ണു കൊ​തു​കി​ന്‍റെ കൂ​ത്താ​ടി​ക​ൾ ഏ​റെ​യും പെ​രു​കു​ന്ന​ത്.

മേ​ഖ​ല​യി​ൽ കൊ​തു​കു​ക​ളു​ടെ സാ​ന്ദ്ര​ത വ​ർ​ധി​ച്ച​തോ​ടെ വൈ​റ​ൽ പ​നി​യും വ്യാ​പ​ക​മാ​യി. റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​തു​ക് പെ​രു​കു​ന്ന സ്ഥ​ല​ങ്ങ​ൾ ക​ണ്ട​ത്തി ഉ​റ​വി​ട​ന​ശീ​ക​ര​ണ​വും ഫോ​ഗിം​ഗും ബോ​ധ​വ​ത്ക​ര​ണ​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ സ്വ​യം ചി​കി​ത്സ ന​ട​ത്താ​തെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. മെ​ഡി​ക്ക​ൽ സം​ഘം നി​ർ​ദേ​ശി​ക്കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

Related posts

Leave a Comment