റബർ തോട്ടങ്ങളിലെ ചിരട്ടകൾ കമഴ്ത്തിവയ്ക്കൂ; പു​ന​ലൂ​രി​ൽ ഡെ​ങ്കി​പ്പ​നി വ്യാ​പ​നം; ഫ​യ​ർ​ഫോ​ഴ്സ് ശു​ചീ​ക​ര​ണം ന​ട​ത്തും


പു​ന​ലൂ​ർ: പു​ന​ലൂ​ർ താ​ലൂ​ക്കി​ൽ ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്തു കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന പ​ബ്ലി​ക് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളും മ​റ്റും ഫ​യ​ർ​ഫോ​ഴ്സി​നെ ഉ​പ​യോ​ഗി​ച്ചു ശു​ചീ​ക​രി​ച്ചു വൃ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി കെ ​രാ​ജു പ​റ​ഞ്ഞു.

രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ ളെ ​സം​ബ​ന്ധി​ച്ചു ച​ർ​ച്ച ചെ​യ്യാ​ൻ പു​ന​ലൂ​ർ ആ​ർ പി ​എ​ൽ ഹെ​ഡ് ഓ​ഫീ​സി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പു​ന​ലൂ​ർ താ​ലൂ​ക്കി​ൽ 30 ഓ​ളം പേ​ർ​ക്കാ​ണ് ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു പി​ടി​ച്ച​ത്.

കൊ​തു​കു​ക​ളി​ൽ നി​ന്നും രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്തു രോ​ഗ പ്ര​തി​രോ​ഗ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും. കൊ​തു​കു​ക​ളെ ന​ശി​പ്പി​ക്കാ​ൻ ഫോ​ഗിം​ഗി​ന് പു​റ​മെ സ്പ്രേ​യിം​ഗും ന​ട​ത്തും. ഇ​തി​ന് പ​ഞ്ചാ​യ​ത്തു ഭ​ര​ണ സ​മി​തി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​ർ വാ​ർ​ഡ്ത​ല ക​മ്മി​റ്റി​ക​ൾ രൂ​പി​ക​രി​ച്ചു ഉ​ട​ൻ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ അ​ഞ്ച​ലി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കൊ​തു​കു​ക​ളെ നി​ർ​മ്മാ​ർ​ജ​നം ചെ​യ്യാ​ൻ വ​ൻ​കി​ട റ​ബ​ർ തോ​ട്ട​ങ്ങ​ൾ​ക്ക് പു​റ​മെ ചെ​റു​കി​ട തോ​ട്ട​ങ്ങ​ളി​ലെ​യും ചി​ര​ട്ട​ക​ൾ ക​ളി​ഴ്ത്തി വ​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ്ലാ​ന്‍റേ​ൻ കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പു​ന​ലൂ​ർ ആ​ർ ഡി ​ഒ ബി.​ശ​ശി​കു​മാ​ർ, സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ സി ​അ​ജ​യ​പ്ര​സാ​ദ്, എ​സ് ബി​ജു, പി ​എ​സ് ചെ​റി​യാ​ൻ, എ​ൻ കോ​മ​ള​കു​മാ​ർ, സി ​വി​ജ​യ​കു​മാ​ർ, മോ​ഹ​ൻ​ദാ​സ്, ത​ടി​ക്കാ​ട് ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​കെ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ നി​ര​വ​ധി നേ​താ​ക്ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment