ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍…നോക്കുന്നോ ? കയ്യില്‍ പൈസവേണ്ടേ എന്നു പറഞ്ഞപ്പോള്‍ അതൊക്കെ ശരിയാകുമെടാ…എന്നായിരുന്നു ആ വലിയ മനുഷ്യന്റെ മറുപടി; നടന്‍ ദേവന്‍ മനസ്സു തുറക്കുന്നു…

മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. ഈ അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ താന്‍ ആദ്യമായി വെച്ച വീടിനെക്കുറിച്ചും അതിനു കാരണക്കാരനായ വ്യക്തിയെക്കുറിച്ചും ദേവന്‍ തുറന്നു പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ദേവന്‍ പറഞ്ഞതിങ്ങനെ…സിനിമയില്‍ എന്റെ കരിയര്‍ തുടങ്ങുന്ന സമയമായിരുന്നു അത് ഒരു ദിവസം രാജു ചേട്ടന്‍ വിളിച്ചു പറഞ്ഞു, ‘ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍ നോക്കുന്നോ’ എന്ന്, ‘ആഗ്രഹം മാത്രമായുണ്ടായിട്ടു കാര്യമില്ലല്ലോ കയ്യില്‍ പൈസ കൂടി വേണ്ടേ’ എന്നായിരുന്നു എന്റെ മറുപടി?.

‘അതൊക്കെ ശരിയാകുമെടാ’ എന്ന് പറഞ്ഞു ഞാന്‍ താമസിക്കുന്നിടത്ത് വന്നു എന്നെ കാറില്‍ പിടിച്ചു കയറ്റി അങ്ങനെ ഞങ്ങള്‍ ഒന്നിച്ച് രാജു ചേട്ടന്‍ പറഞ്ഞ സ്ഥലം കാണാന്‍ പോയി. രാജു ചേട്ടന്റെ കയ്യില്‍ നിന്ന് പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്ത് അത് കരാറാക്കി. ആ സ്ഥലത്താണ് ഞാന്‍ ആദ്യമായി ഒരു വീട് വയ്ക്കുന്നത് ജീവിതത്തില്‍ എനിക്ക് ഒരിക്കലും വിസ്മരിക്കപ്പെടാന്‍ കഴിയാത്ത വ്യക്തിയാണ് അദ്ദേഹം’. ക്യാപ്റ്റന്‍ രാജു എന്ന വലിയ മനുഷ്യനെക്കുറിച്ച് ദേവന്‍ പറയുന്നു.നടന്‍ എന്നതിലുപരി മനുഷ്യസ്‌നേഹത്തിന്റെ ഒരു ഉത്തമ മാതൃക എന്ന നിലയില്‍ കൂടിയാണ് ക്യാപ്റ്റന്‍ രാജു ജനഹൃദയങ്ങളില്‍ ഇടംപിടിച്ചത്. ദേവനെപ്പോലെ നിരവധി താരങ്ങളാണ് അക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളത്.

Related posts