പ്ലാസ്റ്റിക്കിനാല്‍ മലീമസമായ മൂന്നാറിനെ ശുചീകരിക്കാന്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് ! പൊതുജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് സോഷ്യല്‍ മീഡിയ

മാലിന്യം വലിയ പ്രശ്‌നം സൃഷ്ടിക്കുന്ന മൂന്നാറില്‍ ശുചീകരണയജ്ഞവുമായി ദേവികുളം സബ് കളക്ടര്‍ രേണുരാജ്. ദിവസേന ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന മൂന്നാറില്‍ മാലിന്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് ശുചീകരണ നടപടികളുമായി സബ് കളക്ടര്‍ തന്നെ മുന്നിട്ടിറങ്ങിയത്. പൊതു ജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം, തുടര്‍ ശുചീകരണത്തിന് പദ്ധതിയിട്ടുമാണ് സബ്കളക്ടറുടെ നീക്കം.

പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണം. പൊതു സ്ഥലങ്ങളിലെങ്ങും കുന്നുകൂടിയിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു കൊണ്ടായിരുന്നു തുടക്കം. മാലിന്യമുക്ത പ്രദേശമായി മൂന്നാറിനെ നിലനിര്‍ത്തുകയാണ് ലക്ഷ്യം. വ്യാപാരികളുടേയും സഹകരണത്തോടെ പ്ലാസ്റ്റിക് ഫ്രീ മേഖലയാക്കി മൂന്നാറിനെ മാറ്റുന്നതടക്കമുള്ള പരിപാടികളും പദ്ധതിയിലുണ്ട്.

Related posts