വിസാ കാലാവധി കഴിഞ്ഞിട്ടും കേരളത്തില്‍ തുടര്‍ന്ന് ശ്രീലങ്കന്‍ യുവതി പിടിയില്‍. ദീപിക പെരേര വാഹല തന്‍സീര്‍ എന്ന യുവതിയെ മൂന്നാറില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2020 ജനുവരിയില്‍ തമിഴ്നാട് തിരുച്ചിലപ്പള്ളിയില്‍ എത്തിയ ദീപിക പിന്നീട് മൂന്നാറില്‍ താമസിക്കുകയായിരുന്നു. വിസാ കാലാവധി കഴിഞ്ഞതിന് ശേഷം മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട മൂന്നാര്‍ സ്വദേശിയായ വിവേക് ഇവരെ വിവാഹം കഴിച്ചിരുന്നു. ഒരു അടിപിടി കേസില്‍ വിവേകിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. 2022 മെയ് 11നാണ് ഇവരുടെ വിസാ കാലാവധി കഴിഞ്ഞത്. എന്നാല്‍ പിന്നീട് രഹസ്യമായി മൂന്നാറില്‍ കഴിയുകയായിരുന്നു. മൂന്നാറിലും തമിഴ്നാട്ടിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ആവശ്യമായ പണമില്ലാത്തിനാലാണ് വിസ പുതുക്കാതിരുന്നതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ ദീപികയെ റിമാന്‍ഡ് ചെയ്തു
Read MoreTag: munnar
മഞ്ഞിൽപ്പുതച്ച് മൂന്നാർ; പുലർച്ചെ മൂന്നാറില്‍ തണുപ്പ് മൈനസ് ഒരു ഡിഗ്രി ; മഞ്ഞ് മൂടിയ താഴ്വരകാണാൻ സഞ്ചാരികളുടെ തിരക്ക്
മൂന്നാര്‍: മൂന്നാർ ശൈത്യകാല സീസണിലെ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തി. സാധാരണ ശൈത്യകാലത്തിന്റെ തുടക്കത്തില്‍ ഡിസംബര്‍ ആദ്യവാരംതന്നെ മൈനസ് ഡിഗ്രിയിലെത്തുന്ന തണുപ്പ് ഇത്തവണ എത്താന്‍ വൈകിയെങ്കിലും മുടങ്ങിയില്ല. ഇന്നലെ പുലർച്ചെ മൂന്നാറില്‍ തണുപ്പ് മൈനസ് ഒരു ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കന്നിമല, സൈലന്റ് വാലി , ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, ലോക്കാട് എന്നിവിടങ്ങളിലാണ് തണുപ്പ് മൈനസിലെത്തിയത്. സെവന്‍മല, ദേവികുളം എന്നിവിടങ്ങളില്‍ താപനില പൂജ്യത്തിലേക്ക് താഴ്ന്നു. അതിരാവിലെ മഞ്ഞുമൂടിയ നിലയില്‍ കാണപ്പെടുന്ന പുല്‍മേടുകള്‍ സന്ദര്‍ശിക്കുവാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്. കേരള- തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ വട്ടവടയിലും കനത്ത തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ വട്ടവടയിലെ തണുപ്പ് ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യത്തിലെത്തി. ഇത്തവണത്തെ ശൈത്യകാല സീസണില്‍ മൂന്നാറില്‍ ആദ്യമായാണ് ഇത്രയും കനത്ത തണുപ്പ് അനുഭവപ്പെടുന്നത്.
Read Moreഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ താമസിച്ചു ! ഹോട്ടല്‍ ഉടമയെയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടി…
ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ താമസിച്ചെന്നാരോപിച്ച് ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലു യുവാക്കള്‍ പിടിയില്‍. മൂന്നാര്‍ ന്യൂ കോളനി സ്വദേശികളായ എസ്.ജോണ്‍ പീറ്റര്‍ (25), ജെ.തോമസ് (31), ആര്.ചിന്നപ്പ രാജ് (34), രാജീവ് ഗാന്ധി കോളനിയില്‍ ആര്.മണികണ്ഠന് (33) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഒളിവിലാണെന്നു പോലീസ് പറഞ്ഞു. ഇക്കാനഗറിലെ ‘സാഗര്‍’ ഹോട്ടല്‍ ഉടമ എല്‍.പ്രശാന്ത് (54), ഭാര്യ വിനില (44), മകന് സാഗര്‍ (27) എന്നിവര്‍ തലയിലും കയ്യിലും വെട്ടേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 9.30നാണു സംഭവം. ഹോട്ടലിലെത്തിയ മണികണ്ഠന് ഫ്രൈഡ് റൈസ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഭക്ഷണം കിട്ടാന്‍ വൈകിയപ്പോള്‍ കൗണ്ടറിലുണ്ടായിരുന്ന സാഗറുമായി തര്‍ക്കമുണ്ടായി. ഈ സമയം ഹോട്ടലില്‍ മുപ്പതോളം വിനോദസഞ്ചാരികള്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. സഞ്ചാരികള്‍ക്ക് ആദ്യം ഭക്ഷണം കൊടുത്തതോടെ കുപിതനായി…
Read Moreചൂടില്ലെന്ന് പറഞ്ഞ് ചായ ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ചു ! ബസ് തടഞ്ഞ് വിനോദസഞ്ചാരിയ്ക്ക് നല്ല ‘ചൂടോടെ കൊടുത്ത്’ ഹോട്ടല്‍ ജീവനക്കാര്‍
ചായയ്ക്ക് ചൂടില്ലെന്നു പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ച വിനോദ സഞ്ചാരിയെ ബസ് തടഞ്ഞ് മര്‍ദ്ദിച്ച് ഹോട്ടല്‍ ജീവനക്കാര്‍. ശനിയാഴ്ച രാത്രി എട്ടുമണിയ്ക്ക് മൂന്നാര്‍ ടോപ് സ്റ്റേഷനിലെ ഹോട്ടലിലായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം ചായ കുടിക്കാനായി ഹോട്ടലില്‍ കയറിയത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്തശേഷം കൊണ്ടുവന്ന ചായ തണുത്ത് പോയെന്ന് പറഞ്ഞ് സഞ്ചാരികളിലൊരാള്‍ ചായ ജീവനക്കാരന്റെ മുഖത്തൊഴിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റവും ഉണ്ടായി. പിന്നീട് സംഘം ബസില്‍ കയറി സ്ഥലം വിടുകയായിരുന്നു. എന്നാല്‍ ഇയാളെ വെറുതെ വിടാന്‍ ഹോട്ടല്‍ ജീവനക്കാര്‍ ഒരുക്കമായിരുന്നില്ല. സുഹൃത്തുക്കളെ വിളിച്ചുകൂട്ടി എല്ലപ്പെട്ടിയില്‍ വെച്ച് ബൈക്കിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ബസ് തടഞ്ഞു. വിനോദസഞ്ചാരികളെയും ഡ്രൈവറെയും…
Read Moreകുടിവെള്ളത്തില്‍ വിഷം കലര്‍ത്തി ! വെള്ളം കുടിച്ച നായ അതിദാരുണമായി പിടഞ്ഞു ചത്തു; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന സംഭവം മൂന്നാറില്‍…
കൊട്ടക്കമ്പൂരില്‍ ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയില്‍ നിന്നുള്ള വെള്ളം കുടിച്ച നായ പിടഞ്ഞു ചത്തു. ജല സംഭരണിയില്‍ സാമൂഹിക വിരുദ്ധര്‍ ആരോ വിഷം കലര്ത്തിയതിനെത്തുടര്ന്നാണിതെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കടയിലെത്തുന്നവരും ഇതേ സംഭരണിയില്‍നിന്നാണ് വെള്ളം കുടിക്കുന്നത്. ഇവരൊക്കെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കൊട്ടാക്കമ്പൂരില്‍ പ്രവത്തിക്കുന്ന മുരുകമണിയുടെ പലചരക്കുകടയുടെ മുമ്പിലാണ് കുടിവെള്ളസംഭരണി സ്ഥാപിച്ചിരുന്നത്. വെള്ളിയാഴ്ച കട തുറക്കുന്നതിനെത്തിയ മുരുകമണി ഇവിടെനിന്ന് വെള്ളമെടുത്ത് കൈകാലുകള്‍ കഴുകി. കട തുറക്കുന്നസമയത്ത് താഴെവീണ വെള്ളം അവിടെയുണ്ടായിരുന്ന മുരുകമണിയുടെ നായ കുടിച്ചു. കുറച്ചുസമയത്തിനുശേഷമാണ് നായയുടെ വായില്‍നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധിക്കുന്നത്. ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ചത്തു. സ്ഥലത്തെത്തിയ ആരോഗ്യവകുപ്പുദ്യോഗസ്ഥരും പോലീസും നടത്തിയ പരിശോധനയില്‍, കുടിവെള്ളസംഭരണിയില്‍ കറുത്ത നിറത്തിലുള്ള വിഷദ്രാവകം കലര്‍ത്തിയതായി കണ്ടെത്തി. മുരുകമണിയോട് മുന്‍ വൈരാഗ്യമുള്ള ചിലരാണ് ഇതിനു പിന്നിലെന്ന് പോലീസ് പറയുന്നു.
Read Moreപ്ലാസ്റ്റിക്കിനാല്‍ മലീമസമായ മൂന്നാറിനെ ശുചീകരിക്കാന്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് ! പൊതുജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് സോഷ്യല്‍ മീഡിയ
മാലിന്യം വലിയ പ്രശ്നം സൃഷ്ടിക്കുന്ന മൂന്നാറില്‍ ശുചീകരണയജ്ഞവുമായി ദേവികുളം സബ് കളക്ടര്‍ രേണുരാജ്. ദിവസേന ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന മൂന്നാറില്‍ മാലിന്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് ശുചീകരണ നടപടികളുമായി സബ് കളക്ടര്‍ തന്നെ മുന്നിട്ടിറങ്ങിയത്. പൊതു ജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം, തുടര്‍ ശുചീകരണത്തിന് പദ്ധതിയിട്ടുമാണ് സബ്കളക്ടറുടെ നീക്കം. പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണം. പൊതു സ്ഥലങ്ങളിലെങ്ങും കുന്നുകൂടിയിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു കൊണ്ടായിരുന്നു തുടക്കം. മാലിന്യമുക്ത പ്രദേശമായി മൂന്നാറിനെ നിലനിര്‍ത്തുകയാണ് ലക്ഷ്യം. വ്യാപാരികളുടേയും സഹകരണത്തോടെ പ്ലാസ്റ്റിക് ഫ്രീ മേഖലയാക്കി മൂന്നാറിനെ മാറ്റുന്നതടക്കമുള്ള പരിപാടികളും പദ്ധതിയിലുണ്ട്.
Read Moreമൂന്നാറിലെത്തിയ വിദേശ വനിതകളെ പീഡിപ്പിക്കാന്‍ ശ്രമം; സാമൂഹിക മാധ്യമങ്ങള്‍ വഴി മൂന്നാര്‍ ഒട്ടും സ്ത്രീ സൗഹൃദമല്ലെന്ന് പ്രചരിപ്പിക്കുമെന്ന് ബ്രിട്ടീഷ്-അര്‍ജന്റീനിയന്‍ വനിതകള്‍
കുഞ്ചിത്തണ്ണി: ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് കേരളത്തിലെ മൂന്നാര്‍. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും ധാരാളം ആളുകളാണ് ദിനം പ്രതി മൂന്നാറിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വിദേശികള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പിന്നോട്ടാണ് മൂന്നാറിന്റെ പോക്ക്. വിദേശീയരോട് മാന്യമായി പെരുമാറാതെ അതിഥികളെ അപമാനിച്ചു വിടുന്ന സാമൂഹ്യ വിരുദ്ധരും നാട്ടില്‍ യഥേഷ്ടമുണ്ട്. അത്തരക്കാരായ ഒരു കൂട്ടര് ബ്രിട്ടീഷ്- അര്‍ജന്റീനിയന്‍ വനിതകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സംസ്ഥാനത്തിന്റെ സല്‍പ്പേരിന് കളങ്കമാകുകയാണ്. മുട്ടുകാട് മുനിയറകള്‍ക്കു സമീപത്താണ് മദ്യപരടങ്ങിയ ഒരുസംഘമാളുകള്‍ അഞ്ചു വനിതകളടങ്ങിയ സംഘത്തിലെ രണ്ടു വിദേശവനിതകളെ കടന്നുപിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണു സംഭവം. മൂന്നാര്‍ സന്ദര്‍ശിക്കാന്‍വന്ന ഇവര്‍ മുട്ടുകാട്ടിലെ സ്വകാര്യറിസോര്‍ട്ടില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. മുനിയറകള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് നേരെ മദ്യപസംഘം ആക്രമിക്കാന്‍ തുനിഞ്ഞത്. യു.കെ.യില്‍നിന്നു വന്ന ലിഡിയ ഷാര്‍ലറ്റ്(33), അര്‍ജന്റീനക്കാരായ മരിയ വെറോനിക്ക(28), വാലെന്റിന മരിയ(34), വലേറിയ(29), സില്വിന ആന്‍ഡ്രിയ(28) എന്നിവര്‍ക്കുനേരേയാണ്…
Read Moreമൂര്‍ഖന്‍ കുഞ്ഞിനെ ഓടിച്ചു വിട്ടപ്പോള്‍ പകരം വന്നത് ഉഗ്ര വിഷമുള്ള രാജവെമ്പാല; ശ്രീറാമിന് പകരക്കാരനായി എത്തിയ സബ് കളക്ടറും പണി തുടങ്ങി; ഉദ്ഘാടനം സിപിഎം പാര്‍ട്ടി ഗ്രാമത്തിന്റെ അടിത്തറ മാന്തി
മൂന്നാര്‍: കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്നു പറയുന്നത് എത്ര ശരി. കയ്യേറ്റ മാഫിയയ്ക്കെതിരേ ശക്തമായ നിലകൊണ്ട ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയത് ഉന്നതരുടെ ഇടപെടല്‍ മൂലമായിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറായി ശ്രീറാമിനെ ഒതുക്കുകയും ചെയ്തു. മന്ത്രി എംഎം മണി, എസ് രാജേന്ദ്രന് എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് എ കെ മണി തുടങ്ങിയവരെല്ലാം നേരിട്ടു തന്നെ ശ്രീറാമിനെതിരെ രംഗത്തെത്തിയിരുന്നു. അങ്ങനെയാണ് ശ്രീറാമിന് സ്ഥാനം നഷ്ടമായത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ആഗ്രഹത്തിന് തുള്ളുമെന്ന വിലയിരുത്തലിലാണ് വി ആര് പ്രേംകുമാറിനെ പുതിയ ദേവികുളം സബ്കളക്ടറായി നിയമിച്ചത്. എന്നാല്‍ അങ്ങനെ വിചാരിച്ചവര്‍ക്ക് വന്‍പണിയാണ് കിട്ടിയിരിക്കുന്നത്. കയ്യേറ്റമൊഴിക്കാന്‍ കാണിച്ച ധൈര്യത്തില്‍ ശ്രീറാം മൂര്‍ഖന്‍ കുഞ്ഞായിരുന്നെങ്കില്‍ പ്രേംകുമാര്‍ രാജവെമ്പാലയാണ്. വി.ശ്രീറാമിന്റെ മാറ്റത്തെ തുടര്‍ന്നു മൂന്നാര്‍ മേഖലയില്‍ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ റവന്യു വകുപ്പ് പുനരാരംഭിച്ചിരിക്കുകയാണ്. സിപിഎം പാര്‍ട്ടി ഗ്രാമമായ മൂന്നാര്‍ ഇക്കാനഗറിലെ…
Read Moreമണ്ടവെട്ടി സായ്പ്പിന്റെ പ്രേതം അലഞ്ഞു തിരിയുന്ന സ്ഥലം; ലോഡ്ജ് ഹെദര്‍ No. 928 SC അഥവാ മൂന്നാറിന്റെ ഡ്രാക്കുളാക്കോട്ട
ലോഡ്ജ് ഹെദര്‍ No. 928 SC നല്ല സ്റ്റൈലന്‍ പേര് അല്ലേ. പേര് കേട്ടിട്ട് ഇംഗ്ലണ്ടിലെ ഏതെങ്കിലും വീടാണോയെന്ന് കരുതിയാല്‍ തെറ്റി. മൂന്നാറില്‍ കാടിനു നടുവില്‍ ഒറ്റപ്പെട്ട സ്ഥലത്തിരിക്കുന്ന ഒരു വീടാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇവിടെയൊന്നു താമസിച്ചാല്‍ കൊള്ളാം എന്നു തോന്നിയാല്‍ തെറ്റു പറയാനാവില്ല. എന്നാല്‍ ഈ വീടിന് ‘മണ്ടവെട്ടിക്കോവില്‍’ എന്നൊരു പേരു കൂടിയുണ്ട്. മണ്ടവെട്ടിക്കോവില്‍ എന്നു പറഞ്ഞാല്‍ തലവെട്ടുന്ന ആരാധനാലയം എന്നര്‍ഥം. ഇത് കേള്‍ക്കുമ്പോള്‍ ഏതു ധൈര്യശാലിയും ഈ വീട്ടില്‍ താമസിക്കുന്നതിനെക്കുറിച്ച് രണ്ടാമതൊന്നാലോചിക്കും. പഴയമൂന്നാറില്‍നിന്നു ചൊക്കനാടിലേക്കുള്ള വഴിയിലാണ് ഈ പഴഞ്ചന്‍ കെട്ടിടം.ലോഡ്ജ് ഹെദറിനെക്കുറിച്ചു പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ ഏറെയാണ്. കറുത്ത കോട്ടിട്ട സായിപ്പിന്റെ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്ന സ്ഥലമാണ്, സാത്താന്‍സേവക്കാരുടെ ആസ്ഥാനമാണ് എന്നൊക്കെയാണു തമിഴ് കലര്‍ന്ന മലയാളത്തില്‍ നാട്ടില്‍ പ്രചരിക്കുന്ന കഥകള്‍. മൂന്നാര്‍(666) എന്ന് അക്കത്തിലെഴുതിയതിനെ ലഘുവായി വ്യാഖ്യാനിച്ചാല്‍ മൂന്ന് ആറുകളാണ് ലഭിക്കുക.666 എന്നാല്‍ സാത്താന്‍സേവക്കാരുടെ ഇഷ്ടനമ്പറാണ്. തേയിലത്തോട്ടങ്ങളില്‍…
Read Moreമൂന്നാറില്‍ തത്കാലിക വെടിനിര്‍ത്തലിനു സാധ്യത; കയ്യേറ്റ നടപടികള്‍ നിര്‍ത്തിവച്ചേക്കും; നിലപാടിലുറച്ച് മുഖ്യമന്ത്രി; സിപിഐയ്ക്ക് വിഎസിന്റെ പിന്തുണ
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങളൊഴിപ്പിക്കുന്നത് താത്ക്കാലികമായി നിര്‍ത്തി വയ്ക്കുമെന്നു സൂചന. പരസ്പരമുള്ള വിഴുപ്പലക്കല്‍ ഒഴിവാക്കാന്‍ ഇടതു മുന്നണിയോഗത്തില്‍ ധാരണയായതിനു തൊട്ടുപിന്നാലെയാണ് സര്‍വകക്ഷി യോഗം വിളിക്കാനും അതുവരെ ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമായത്. ദേവികുളം സബ്കളക്ടര്‍ രഘുറാം ശ്രീറാമിന്റെ നേതൃത്വത്തില്‍ പാപ്പാത്തിച്ചോലയിലെ പടുകൂറ്റന്‍ കുരിശു നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപഐയും തമ്മില്‍ യോഗത്തില്‍ തര്‍ക്കം ഉണ്ടായി. സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്യന്‍ രവീന്ദ്രനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും സംസാരിച്ചപ്പോള്‍ സിപിഎമ്മിനുവേണ്ടി മറുപടി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സിപിഎമ്മിലെ മുതിര്‍ന്ന സഖാവ് വി എസ്. അച്യുതാനന്ദനും സിപിഐയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കുരിശു നീക്കം ചെയ്യാന്‍ നേതൃത്വം നല്കിയ ദേവികുളം സബ്കളക്ടര്‍ രഘുറാം ശ്രീറാമിനെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചത് ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായ മോശപ്പെടുത്തിയെന്ന് കാനവും പന്യനും ചൂണ്ടിക്കാട്ടി. ഭരണപരിഷ്കാര കമ്മീഷന്…
Read More