ഐഎഎസ് നേടാന്‍ വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ കുടുങ്ങി തലശ്ശേരി സബ് കളക്ടര്‍ ! ആസിഫിനെതിരേയുള്ള ആരോപണം ഇങ്ങനെ…

തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫിനെതിരേ വ്യാജരേഖ ആരോപണം. ഐഎഎസ് നേടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ എസ് സുഹാസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ആസിഫിന്റെ കുടുംബം ക്രീമിലയര്‍ പരിധിയില്‍ വരുന്നതാണെന്നും ആദായ നികുതി അടയ്ക്കുന്നതായും പറഞ്ഞിട്ടുണ്ട്. ഐഎഎസ് നേടാന്‍ വ്യാജരേഖ ഹാജരാക്കിയതിന് ആസിഫിനെതിരേ നടപടിയുണ്ടായേക്കും. 2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫിന് ക്രീമിലയറില്‍ പരിധിയില്‍ പെടാത്ത ഉദ്യോഗാര്‍ത്ഥി എന്ന നിലയിലാണ് കേരള കേഡറില്‍ ഐഎഎസ് ലഭിച്ചത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തിന് താഴെ വന്നാല്‍ മാത്രമാണ് ക്രിമിലെയറില്‍ നിന്നും ഒഴിവാക്കപ്പെടുക. 2015 ല്‍ പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്റെ വരുമാനം 1.8 ലക്ഷം എന്ന രേഖയാണ് ആസിഫ് ഹാജരാക്കിയത്. ഇക്കാര്യത്തില്‍ കമയന്നൂര്‍ തഹസീല്‍ദാറിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍…

Read More

പ്ലാസ്റ്റിക്കിനാല്‍ മലീമസമായ മൂന്നാറിനെ ശുചീകരിക്കാന്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് ! പൊതുജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് സോഷ്യല്‍ മീഡിയ

മാലിന്യം വലിയ പ്രശ്‌നം സൃഷ്ടിക്കുന്ന മൂന്നാറില്‍ ശുചീകരണയജ്ഞവുമായി ദേവികുളം സബ് കളക്ടര്‍ രേണുരാജ്. ദിവസേന ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന മൂന്നാറില്‍ മാലിന്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് ശുചീകരണ നടപടികളുമായി സബ് കളക്ടര്‍ തന്നെ മുന്നിട്ടിറങ്ങിയത്. പൊതു ജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം, തുടര്‍ ശുചീകരണത്തിന് പദ്ധതിയിട്ടുമാണ് സബ്കളക്ടറുടെ നീക്കം. പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണം. പൊതു സ്ഥലങ്ങളിലെങ്ങും കുന്നുകൂടിയിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു കൊണ്ടായിരുന്നു തുടക്കം. മാലിന്യമുക്ത പ്രദേശമായി മൂന്നാറിനെ നിലനിര്‍ത്തുകയാണ് ലക്ഷ്യം. വ്യാപാരികളുടേയും സഹകരണത്തോടെ പ്ലാസ്റ്റിക് ഫ്രീ മേഖലയാക്കി മൂന്നാറിനെ മാറ്റുന്നതടക്കമുള്ള പരിപാടികളും പദ്ധതിയിലുണ്ട്.

Read More

ദേവികുളം സബ് കളക്ടര്‍ ശ്രീറാമിനെ ഊളമ്പാറയ്ക്ക് വിടണമെന്ന് എം.എം മണി

കുഞ്ചിത്തണ്ണി: ദേവികുളം സബ് കലക്ടര്‍ വെങ്കിട്ടരാമന്‍ ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്നു മന്ത്രി എം.എം. മണി. സബ് കലക്ടര്‍ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നയാളുമാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സബ് കലക്ടറുടെ നടപടികളുടെ പശ്ചാത്തലത്തിലാണ് മണിയുടെ പുതിയ പ്രസ്താവന. സിപിഎം ഏരിയാകമ്മിറ്റി അംഗം കെ.എം. തങ്കപ്പന്‍ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മണി ഇക്കാര്യം പറഞ്ഞത്. ഇടുക്കിയില്‍ മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇവിടെ വിശ്വാസികള്‍ ആരും ഭൂമി കയ്യേറിയിട്ടില്ല. പാപ്പാത്തിച്ചോലയില്‍ കുരിശു പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണ്. ആര്‍എസ്എസ്സുകാര്‍ ആവശ്യപ്പെട്ടിട്ടാണ് സബ് കലക്ടര്‍ കുരിശു പൊളിച്ചത്. ആര്‍എസ്എസിനുവേണ്ടി കുഴലൂതുന്ന ഒരുത്തനും ഇങ്ങോണ്ട് വരേണ്ടയെന്നും മന്ത്രി പറഞ്ഞു.സബ് കലക്ടര്‍ ആര്‍എസ്എസിനു വേണ്ടി ഉപജാപം നടത്തുന്നയാളാണെന്നും മന്ത്രി ആരോപിച്ചു. നേരെചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലത്. ഞങ്ങള്‍ കലക്ടര്‍ക്കും സബ്…

Read More