പെണ്ണൊരുമ്പെട്ടാല്‍ ! എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ വീടിരിക്കുന്ന സ്ഥലം വൈദ്യുത ബോര്‍ഡിന്റെ ഭൂമിയെന്ന് വിവരം; ഭൂമിയ്ക്ക് വില്ലേജ് ഓഫീസില്‍ രേഖകളില്ല; രാജേന്ദ്രന്‍ ഊരാക്കുടുക്കില്‍…

അനധികൃത കെട്ടിടനിര്‍മാണം തടഞ്ഞ വനിതാ സബ് കളക്ടറെ അവഹേളിച്ച് വിവാദത്തിലായ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ വീണ്ടും പെട്ടു. എംഎല്‍എയുടെ വീടിരിക്കുന്ന ഭൂമിയുടെ രേഖകളും വില്ലേജ് ഓഫീസിലില്ല എന്നതാണ് പുതിയ വിവാദത്തിനു വഴിവെച്ചിരിക്കുന്നത്. വൈദ്യൂതി ബോര്‍ഡിന്റെ വസ്തു കയ്യേറിയാണ് എംഎല്‍എ വീട് നിര്‍മ്മിച്ചിരിക്കുന്നത് എന്ന ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് വില്ലേജ് ഓഫീസില്‍ പോലും രേഖകള്‍ ഇല്ലാത്തത്. എം.എല്‍.എയുടെ സ്ഥലം പട്ടയഭൂമിയോ കയ്യേറ്റഭൂമിയോ എന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കലക്ടര്‍ ഡോ.രേണു രാജ് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. എം.എല്‍.എയുടെ വീടിരിക്കുന്ന മൂന്നാറിലെ സ്ഥലത്ത് മൂന്നാര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. എന്നാല്‍ ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കെ.ഡി.എച്ച്. വില്ലേജിന്റെ സഹായത്തോടെ തുടര്‍ പരിശോധന അനിവാര്യമാണെന്ന തരത്തില്‍ വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. വൈദ്യുതി ബോര്‍ഡിന്റെ ഭൂമി കയ്യേറിയാണ്…

Read More

ഖേദപ്രകടനം കൊണ്ടൊന്നും രക്ഷയില്ല മിസ്റ്റര്‍ ! എംഎല്‍എ. രാജേന്ദ്രന് കിട്ടാന്‍ പോകുന്നത് നല്ല അസ്സല്‍ പണി; ഇത്തരംകാര്യങ്ങളില്‍ സാധാരണയായി നേതാക്കളെ പിന്തുണയ്ക്കുന്ന പാര്‍ട്ടി ഇക്കുറി രാജേന്ദ്രനെ കൈവിട്ടത് ഇക്കാരണങ്ങള്‍ കൊണ്ട്…

ദേവികുളം സബ് കളക് ടര്‍ ഡോ.രേണുരാജിനെ അവഹേളിച്ച സംഭവത്തില്‍ കാര്യങ്ങള്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ കൈയ്യില്‍ നിന്നും പോയമട്ടാണ്. സംഭവത്തില്‍ ഖേദപ്രകടനം നടത്തിയെങ്കിലും രാജേന്ദ്രനെതിരേ രേണുരാജ് ഹൈക്കോടതിയില്‍ പോകാന്‍ ഉറച്ചിരിക്കുകയാണ്. കോടതിയലഷ്യം, സ്ത്രീ വിരുദ്ധ പരാമര്‍ശം, കൈയ്യേറ്റത്തിന് കൂട്ടു നില്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് എംഎല്‍എയ്ക്ക് പണി കിട്ടും. ഇത് മുന്നില്‍ കണ്ടാണ് മാപ്പ് പറയില്ലെന്ന് ഉറച്ചു നിന്ന എംഎല്‍എ നാട്ടുകാര്‍ക്ക് വേദനിച്ചെങ്കില്‍ ഖേദം പ്രകടിപ്പിച്ചത്. അതിനിടെ സിപിഎമ്മും സിപിഐയും കോപ്രമൈസായി രേണുരാജിനെ സമീപിച്ചെങ്കിലും വഴങ്ങിയിട്ടില്ല. ഇതോടെയാണ് എംഎല്‍എ ശരിക്കും വെട്ടിലായത്. സി.പി.എമ്മും സി.പി.ഐയും തള്ളിപ്പറഞ്ഞതോടെയാണ് ഖേദ പ്രകടനവുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തിയത്. ‘അവള്‍’ എന്നതു മോശം വാക്കാണെന്നു കരുതുന്നില്ലെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്നു രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് വക സ്ഥലത്ത്…

Read More

‘അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്… ഏതാണ്ട് ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു… വനിതാ സബ്കളക്ടറെ അധിക്ഷേപിച്ച് എംഎല്‍എ എസ് രാജേന്ദ്രന്‍…

അടിമാലി: ദേവികുളം സബ്കളക്ടറെ പരസ്യമായി അവഹേളിച്ച് എംഎല്‍എ എസ്.രാജേന്ദ്രന്‍. മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ ശേഷമാണ് രാജേന്ദ്രന്റെ സബ് കളക്ടറെ അവഹേളിച്ചത്.പഞ്ചായത്തിന്റെ നിര്‍മാണങ്ങള്‍ തടയാന്‍ സബ് കലക്ടര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞായിരുന്നു എം.എല്‍.എയുടെ പ്രകടനം.’അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്… ഏതാണ്ട് ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു.. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബില്‍ഡിങ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്.., അവള്‍ക്ക് ഇടപെടാന്‍ യാതൊരു റൈറ്റുമില്ല… അവളുടെ പേരില്‍ കേസ് ഫയല്‍ ചെയ്യണം… ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിര്‍ദേശം കേള്‍ക്കൂലെന്ന് പറഞ്ഞെന്നാ…’ ഇങ്ങനെ പോയി എം.എല്‍.എയുടെ അധിക്ഷേപം. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലുള്ള സ്ഥലത്ത് ആവശ്യമായ റവന്യൂ രേഖകളില്ലാതെ ഒന്നരക്കോടിയോളം മുടക്കി കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള നീക്കം തടഞ്ഞ് സബ്…

Read More

പ്ലാസ്റ്റിക്കിനാല്‍ മലീമസമായ മൂന്നാറിനെ ശുചീകരിക്കാന്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് ! പൊതുജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് സോഷ്യല്‍ മീഡിയ

മാലിന്യം വലിയ പ്രശ്‌നം സൃഷ്ടിക്കുന്ന മൂന്നാറില്‍ ശുചീകരണയജ്ഞവുമായി ദേവികുളം സബ് കളക്ടര്‍ രേണുരാജ്. ദിവസേന ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന മൂന്നാറില്‍ മാലിന്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് ശുചീകരണ നടപടികളുമായി സബ് കളക്ടര്‍ തന്നെ മുന്നിട്ടിറങ്ങിയത്. പൊതു ജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം, തുടര്‍ ശുചീകരണത്തിന് പദ്ധതിയിട്ടുമാണ് സബ്കളക്ടറുടെ നീക്കം. പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണം. പൊതു സ്ഥലങ്ങളിലെങ്ങും കുന്നുകൂടിയിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു കൊണ്ടായിരുന്നു തുടക്കം. മാലിന്യമുക്ത പ്രദേശമായി മൂന്നാറിനെ നിലനിര്‍ത്തുകയാണ് ലക്ഷ്യം. വ്യാപാരികളുടേയും സഹകരണത്തോടെ പ്ലാസ്റ്റിക് ഫ്രീ മേഖലയാക്കി മൂന്നാറിനെ മാറ്റുന്നതടക്കമുള്ള പരിപാടികളും പദ്ധതിയിലുണ്ട്.

Read More