പ​ച്ച​ക്ക​റി​യും ചി​ക്ക​ന്‍ ബ്രെ​സ്റ്റും മാ​ത്രം ക​ഴി​ച്ച് ഡ​യ​റ്റ്: കൂ​ട്ടു​കാ​രി​യു​ടെ വി​വാ​ഹ​ത്തി​ന് ബ്രൈ​ഡ്മേ​ഡ് ആ​കാ​ൻ ‘ഡെ​വി​ൾ പ്ലാ​ൻ ഡ​യ​റ്റ്’; 26 -കാ​രി ആ​ശു​പ​ത്രി​യി​ൽ

ശ​രീ​ര​ഭാ​രം എ​ങ്ങ​നെ​യും പെ​ട്ടെ​ന്ന് കു​റ​ഞ്ഞാ​ൽ മ​തി​യെ​ന്ന് ചി​ന്തി​ക്കു​ന്ന കു​റ​ച്ചെ​ങ്കി​ലും ആ​ളു​ക​ൾ ന​മു​ക്ക് ചു​റ്റി​നു​മു​ണ്ട്. കൂ​ട്ടു​കാ​രി​യു​ടെ ക​ല്യാ​ണ​ത്തി​നു ബ്രൈ​ഡ്മേ​ഡ് ആ​കു​ന്ന​തി​നു വേ​ണ്ടി 65 കി​ലോ ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നാ​യി യു​വ​തി ക​ടു​ത്ത ഡ​യ​റ്റും അ​മി​ത വ്യാ​യാ​മ​വും ചെ​യ്തു. അ​വ​സാ​നം അ​ത് അ​വ​ളെ രോ​ഗി​യാ​ക്കി. അ​ശാ​സ്ത്രീ​യ​മാ​യ ഡ​യ​റ്റ് എ​ടു​ത്ത യു​വ​തി​ക്ക് ര​ക്ത​സ​മ്മ​ർ​ദം കു​റ​യു​ക​യും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ടു​ക​യും ചെ​യ്തു. അ​തോ​ടെ ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ക​ഴി​യേ​ണ്ടി വ​ന്നു.

പ​ച്ച​ക്ക​റി​ക​ളും ചി​ക്ക​ൻ ബ്രെ​സ്സ്റ്റും മാ​ത്ര​മാ​യി​രു​ന്നു അ​വ​ൾ ഡ​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പ​ഞ്ച​സാ​ര പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. ഡെ​വി​ൾ ഡ​യ​റ്റ് എ​ന്നാ​ണ് അ​വ​ൾ അ​തി​നെ വി​ളി​ച്ച​ത്. യു​വ​തി​യു​ടെ ദി​ന​ച​ര്യ​ക​ൾ തീ​ർ​ത്തും അ​ശാ​സ്ത്രീ​യ​മാ​യി​രു​ന്നു എ​ന്നാ​ണ് വി​ദ​ഗ്ദ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ദി​വ​സ​വും 10 കി​ലോ​മീ​റ്റ​റോ​ളം ഓ​ട്ട​വും ന​ട​ത്ത​വും, അ​ന്ന​ജം ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. ഹാം​ഗ്ഷൗ ഹോ​സ്പി​റ്റ​ൽ ഓ​ഫ് ട്ര​ഡീ​ഷ​ണ​ൽ ചൈ​നീ​സ് മെ​ഡി​സി​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, യു​വ​തി​ക്ക് പ്രീ-​ഡ​യ​ബ​റ്റി​സ് സ്ഥി​രീ​ക​രി​ച്ചു.

കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ക​ഠി​ന​മാ​യ വ്യാ​യാ​മം ചെ​യ്ത​ത് സി​യാ​വോ​യു​വി​ന്‍റെ ഇ​ൻ​സു​ലി​ൻ ഉ​ൽ​പാ​ദ​ന​ത്തെ​യും ഉ​പാ​പ​ച​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു എ​ന്ന് ഡോ. ​ചെ​ങ് ബോ​ണിം​ഗ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment