ക​ർ​ണാ​ട​ക​യി​ൽ തി​ര​യി​ൽ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു; പ​ര​വൂ​ർ സ്വ​ദേ​ശി​നാ​യ ക​ല്യാ​ണി പ​ഠ​ന​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യാ​ണ് ബീ​ച്ചി​ലെ​ത്തി​യ​ത്

പ​ര​വൂ​ർ: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി പ​ഠ​ന​യാ​ത്രയ്​ക്കി​ടെ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു.​ പ​ര​വൂ​ർ കോ​ട്ട​പ്പു​റം വ​ട​ക്ക​ൻ വി​ള​യി​ൽ അ​ജ​യ്കു​മാ​റി​ന്‍റെയും മി​നി​യു​ടെ​യും മ​ക​ൾ ക​ല്യാ​ണി (20) യാ​ണ് മ​രി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ലെ കാ​ർ​വാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ര​ണ്ടാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ഞാ​യ​റാ​ഴ്ച സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ക​ർ​ണാ​ട​ക​യി​ലെ ത​ന്നെ ഗോ​ക​ർ​ണ ബീ​ച്ചി​ലേ​ക്ക് വി​നോ​ദ യാ​ത്ര പോ​യി​രു​ന്നു.

വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ബീ​ച്ചി​ലെ​ത്തി​യ സം​ഘം തി​രയിൽ ച​വി​ട്ടു​ന്ന​തി​നി​ട​യി​ൽ ക​ല്യാ​ണി​യും മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യും തി​ര​യി​ൽ അ​ക​പ്പെ​ട്ടു.
ഇ​രു​വ​രേ​യും കൂ​ടെ​യു​ള​ള​വ​ർ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ക​ല്യാ​ണി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ര​ണ്ട് മ​ണി​ക്കൂ​റി​നു ശേ​ഷം ക​ല്യാ​ണി​യെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റി​നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ട​ത്തു. സ​ഹോ​ദ​രി: നേ​ഹ (മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ). സം​സ്കാ​രം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു.

Related posts

Leave a Comment