ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി: വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ രേ​ഖ​ക​ള്‍ ഹാ​ജ​രാക്ക​ണം, ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​നെ​തി​രാ​യ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ പ​ത്തു ദി​വ​സ​ത്തി​ന​കം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി. വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന സ​ര്‍​ക്കാ​റി​ന്റെ ക്ലീ​ന്‍ ചി​റ്റ് ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം.

മു​ദ്ര​വ​ച്ച ക​വ​റി​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദീ​ന്‍ അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി. ഹ​ര്‍​ജി​യി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ സാ​വ​കാ​ശം തേ​ടി.

എ​സ്. ശ്രീ​ജി​ത്ത് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന സ​മ​യ​ത്ത് അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​തി​ല്‍ ഉ​ള്‍​പ്പെ​ടെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ ദി​പി​ന്‍ എ​ട​വ​ന ന​ല്‍​കി​യ പു​തി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ദി​പി​ന്‍ എ​ട​വ​ന ന​ല്‍​കി​യ പ​രാ​തി​യും തെ​ളി​വു​ക​ളും കോ​ട​തി നേ​രി​ട്ട് പ​രി​ശോ​ധി​ക്കും. സെ​പ്റ്റം​ബ​ര്‍ 7ന് ​ഹ​ര്‍​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും. ശ്രീ​ജി​ത്തി​നെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി മി​ന്‍​ഹാ​ജ് ആ​ലം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍ പു​തി​യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

Related posts

Leave a Comment