ധാക്ക ഭീകരാക്രമണം: ‘ഭീകരര്‍ പാസ്തയും മത്സ്യവും കഴിച്ചു, സ്വര്‍ഗത്തില്‍വച്ചു കാണുമെന്ന് ആശംസിച്ചു’

l-bhikararധാക്ക: ധാക്കയിലെ ഹോട്ടല്‍ കഫേയില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികള്‍ തങ്ങളുടെ ആവശ്യാനുസരണം ഭക്ഷണങ്ങള്‍ ആവശ്യപ്പെട്ടതായും ഇനി സ്വര്‍ഗത്തില്‍വച്ച് കാണാമെന്ന് ബന്ദികളെ ആശംസിച്ചതായും വെളിപ്പെടുത്തല്‍. കഫേയിലെ യുവ ഷെഫിന്റേത് വെളിപ്പെടുത്തല്‍. സുരക്ഷാ കാരണങ്ങളാല്‍ ഇയാള്‍ പേരു വെളിപ്പെടുത്താന്‍ തുനിഞ്ഞില്ലി. ഭീകരര്‍ പാസ്തയും മത്സ്യവുമാണ് കൂടുതല്‍ ആവശ്യപ്പെട്ടതെന്നും ഷെഫ് വെളിപ്പെടുത്തി.

കഫേയില്‍ വിദേശികളെ ബന്ധികളാക്കി വധിച്ച ഭീകരര്‍ തങ്ങളുടെ ആവശ്യാനുസരണം ഭക്ഷണം പാകം ചെയ്യാന്‍ ഭീഷണിപ്പെടുത്തി. നമ്മള്‍ മരിക്കാന്‍ പോകുകയാണെന്നും ഇനി സ്വര്‍ഗത്തില്‍വച്ച് കാണാമെന്നും ആശംസിച്ചതായും യുവ ഷെഫ് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഹോട്ടലിലെ ഷെഫ്മാരെ ചീഫ് ഷെഫ് ബാത്ത് റൂമിനുള്ളില്‍ കയറ്റിയശേഷം പുറത്തുനിന്ന് പൂട്ടി. എന്നാല്‍, ഒരു ഘട്ടത്തില്‍ ഭീകരര്‍ ഇതു മനസിലാക്കുകയും ബാത്ത് റൂമില്‍നിന്ന് പുറത്തുവരേണ്ടതായും വന്നു. തങ്ങളുടെ കൂടെ വിദേശത്തുനിന്നുള്ള ഷെഫ്മാരുണ്‌ടോയെന്നായിരുന്നു അവര്‍ അന്വേഷിച്ചത്. ഡിയാഗോ എന്ന വിദേശ ഷെഫ് നേരത്തേ തന്നെ രക്ഷപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

ഒരു ഇന്ത്യക്കാരി ഉള്‍പ്പെടെ 20 വിദേശികളും രണ്ട് പോലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഐഎസ് ധാക്ക ഭീകരാക്രമണത്തെ വരാനിരിക്കുന്നതിന്റെ ട്രെയിലര്‍മാത്രമാണെന്നാണ് വിശേഷിപ്പിച്ചത്.

Related posts