ധ​ർ​മ​ട​ത്തെ സി​പി​എം അ​ധാ​ർ​മി​ക​ത​യു​ടെ കേ​ന്ദ്ര​മാ​ക്കി മാ​റ്റിയെന്ന് മേയർ വി.​വി. രാ​ജേ​ഷ്

കൂ​ത്തു​പ​റ​മ്പ്: ധ​ർ​മ​ടം പ്ര​ദേ​ശ​ത്തെ അ​ധാ​ർ​മി​ക​ത​യു​ടെ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്ക​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ്. സി​പി​എ​മ്മി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ധ​ർ​മ്മ​ടം നി​യോ​ജ​ക മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​ര​ഞ്ജി​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം പ​ടു​വി​ലാ​യി​യി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​പി.​ഹ​രീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ​ഡി​എ ധ​ർ​മ്മ​ടം നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​ര​ഞ്ജി​ത്ത്, ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​ൻ വ​ട്ടി​പ്രം, വി​പി​ൻ ഐ​വ​ർ​കു​ളം, ആ​ർ. ഷം​ജി​ത്ത്, അ​ജ​യ​കു​മാ​ർ മീ​നോ​ത്ത്, പി.​അ​ജ​യ​ൻ, സ​ജേ​ഷ് പ​ടു​വി​ലാ​യി, സ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ടു​വി​ലാ​യി ഷാ​ജി​യു​ടെ സ്മൃ​തി കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

Related posts

Leave a Comment