ജെ​ൻ‌​സി​ക​ളെ വീ​ഴ്ത്താ​ൻ അ​ൽ​പം മോ​ഡേ​ൺ ആ​ക​ണം: സ്ഥാ​നാ​ർ​ഥി​ക്ക് റീ​ൽ​സ് ഒ​രു​ക്കാ​ൻ പ്ര​ഫ​ഷ​ണ​ൽ സം​ഘം, എ​ഐ മു​ത​ൽ റോ​ബോ​ട്ട് വ​രെ

എ​ഐ മു​ത​ൽ റോ​ബോ​ട്ട് വ​രെ വോ​ട്ട് പി​ടി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​ലാ​ണ്. തെ​രു​വോ​ര​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും പാ​ർ​ട്ടി​ക​ളു​ടെ പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ൾ കൊ​ണ്ട് നി​റ​യു​ക​യാ​ണ്. കു​ട്ടി​ക​ളെ കൊ​ഞ്ചി​ച്ചും അ​മ്മ​മാ​രു​ടെ കൈ​ക​വ​ർ​ന്നും വീ​ട്ട​മ്മ​മാ​രോ​ട് കു​ശ​ലം പ​റ​ഞ്ഞു കൊ​ണ്ടു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ഡി​മാ​ൻ​ഡ് ഉ​ണ്ടെ​ങ്കി​ലും അ​തി​ലേ​റെ ഡി​മാ​ൻ​ഡ് ഇ​ന്ന് ജെ​ൻ സി ​വോ​ട്ട​ർ​മാ​ർ​ക്കാ​ണ്. കൈ​പി​ടി​ച്ച് കു​ശ​ലം ചോ​ദി​ച്ചാ​ലൊ​ന്നും വീ​ഴാ​ത്ത ജെ​ൻ സി​ക​ളെ വീ​ഴ്ത്താ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ട്.

കൊ​ച്ചി മ​ണ്ഡ​ല​ത്തി​ൽ ക്രി​ക്ക​റ്റ് ബാ​റ്റു​മാ​യി ക​ളി​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങി​യാ​ണ് മു​ഹ​മ്മ​ദ് ഷി​യാ​സ് വോ​ട്ടു പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യ​പ്പൂ​പ്പ​നാ​യി ത​ന്നെ തു​ട​രാ​ൻ കു​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ പൂ​ക്കി​കു​ട്ട​ൻ അ​പ്പു​പ്പ​നാ​യി കൊ​ണ്ടു​ള്ള വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ പ്ര​ചാ​ര​ണ​ങ്ങ​ളും നേ​മ​ത്ത് ന​ട​ക്കു​ക​യാ​ണ്.

മ​റ്റാ​രു​ണ്ട് എ​ൽ​ഡി​എ​ഫ് അ​ല്ലാ​തെ… കേ​ര​ളം ജ​യി​ക്കും യു​ഡി​എ​ഫ് ന​യി​ക്കും… മാ​റാ​ത്ത​ത് മാ​റും ഇ​നി കേ​ര​ളം വ​ള​രും… തു​ട​ങ്ങി മു​ൻ​നി​ര പാ​ർ​ട്ടി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളാ​ണ് കേ​ര​ളം മു​ഴു​വ​നും. മാ​ധ്യ​മ​ങ്ങ​ളി​ലും പോ​സ്‌​റ്റ​റു​ക​ളി​ലും തെ​രു​വോ​ര​ങ്ങ​ളി​ലും നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ് വോ​ട്ട് പി​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ.

എ​ന്നാ​ൽ ജെ​ൻ സി ​വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ഇ​തു മാ​ത്രം പോ​രാ എ​ന്ന​ത് നേ​താ​ക്ക​ന്മാ​ർ​ക്കും അ​റി​യാം. അ​തു​കൊ​ണ്ട് ത​ന്നെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്ത​ക​ളി​ലും നി​റ​ഞ്ഞു നി​ൽ​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

നി​ല​വി​ൽ വോ​ട്ട് തേ​ടാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​റ​ങ്ങു​ന്ന​ത് ക്യാ​മ​റ​മാ​നും റീ​ൽ​സ് എ​ക്‌​സ്പേ​ർ​ട്ടു​ക​ളും അ​ട​ക്ക​മു​ള്ള പ്ര​ഫ​ഷ​ണ​ൽ ടീ​മി​നൊ​പ്പ​മാ​ണ്. ഒ​രു കോ​ടി​ക്ക് അ​ടു​ത്തു വ​രെ​യു​ള്ള തു​ക​യാ​ണ് ഈ ​പ്ര​ഫ​ഷ​ണ​ൽ ടീം​സി​ന്‍റെ പ്ര​തി​ഫ​ലം. വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു പ്ര​ചാ​ര​ണ​ത്തി​ന് റെ​ഡി​യാ​കു​ന്ന സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം പ്ര​ഫ​ഷ​ണ​ൽ ടീ​മി​ന്‍റെ സ്ക്രി​പ്റ്റും വീ​ഡി​യോ​യും റീ​ൽ​സും റെ​ഡി​യാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഇ​ൻ​ഗ്രാം, ഫേ​സ്‌​ബു​ക്ക്‌. എ​ക്‌​സ് പേ​ജു​ക​ളി​ൽ സ​മ​യാ​സ​മ​യം അ​പ്‌​ഡേ​റ്റു​ക​ളും എ​ത്തും.

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി നീ​ല​ക്കു​യി​ൽ തു​ട​ങ്ങി​യ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജു​ക​ളും ഇ​ൻ​ഫ്ളു​വ​ൻ​സ​ർ​മാ​രും പ്ര​ചാ​ര​ണ രം​ഗ​ത്തു​ണ്ട്. എ​ൽ​എ​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി വോ​ട്ട് തേ​ടി​ക്കൊ​ണ്ടു​ള്ള റീ​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ലും നീ​ല​ക്കു​യി​ൽ തൂ​ക്കി​യ​ത് ബി​ജെ​പി​യാ​ണ്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​ണ് നി​ല​വി​ൽ നീ​ല​ക്കു​യി​ലി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

റോ​ബി​ൻ രാ​ധാ​കൃ​ഷ്ണ‌​നും അ​ബി​ൻ വ​ർ​ക്കി​യും ടി.​പി. അ​ഷ്റ​ഫ് അ​ലി​യു മെ​ല്ലാം റീ​ലു​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്. ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യ​രു​ത്, എ​ൽ​ഡി​എ​ഫ് ഇ​നി വേ​ണ്ട, യൂ​ഡി​എ​ഫി​നെ വി​ശ്വ​സി​ക്ക​രു​ത് എ​ന്നു പ​റ​ഞ്ഞ് പെ​യ്‌​ഡ് പോ​സ്റ്റു​മാ​യി എ​ത്തു​ന്ന നി​ര​വ​ധി ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രും പ്ര​ചാ​ര​ണ​ത്തി​ന് മു​ന്നി​ലു​ണ്ട്. ജെ​ൻ സി​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും വേ​ണ്ടി വി​വി​ധ ത​ര​ത്തി​ലു​ള്ള ക​ണ്ട​ന്‍റു​ക​ളും ഇ​വ​ർ ഒ​രു​ക്കും. കൂ​ടാ​തെ ആ​വ​ശ്യ​ത്തി​ന് ലൈ​ക്സും ക​മ​ന്‍റു​ക​ളും റീ ​ഷെ​യ​റു​ക​ളും വ​രെ ഉ​റ​പ്പാ​ണ്.

ബി​ജെ​പി കേ​ര​ളം ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ എ​ഐ വീ​ഡി​യോ​ക​ളും മ​റ്റ് പാ​ർ​ട്ടി​ക​ളെ വി​മ​ർ​ശി​ക്കു​ന്ന ഫ​ൺ ആ​ൻ​ഡ് സീ​രി​യ​സ് വീ​ഡി​യോ​ക​ളും നി​റ​യു​ക​യാ​ണ്. യു​ഡി​എ​ഫ് കേ​ര​ളം ഒ​ഫീ​ഷ്യ​ൽ എ​ന്ന ഇ​ൻ​സ്റ്റ പേ​ജി​ലും സ​മാ​ന​മാ​യ വീ​ഡി​യോ​ക​ളാ​ണ് എ​ത്തു​ന്ന​ത്. വി​ക​സ​ന നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞു കൊ​ണ്ടാ​ണ് എ​ൽ​ഡി​എ​ഫ് കേ​ര​ള​ത്തി​ന്‍റെ പേ​ജി​ലെ​ത്തു​ന്ന വീ​ഡി​യോ​ക​ളും ക്യാ​പ്‌​സൂ​ളു​ക​ളും.

മൂ​ന്നു മു​ഖ്യ​ധാ​രാ​പാ​ർ​ട്ടി​ക​ൾ​ക്കും ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക്, എ​ക്‌​സ് വാ​ളു​ക​ളി​ൽ അ​നേ​കം പേ​ജു​ക​ളു​മു​ണ്ട്. പ്ര​ചാ​ര​ണം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​മു​ണ്ട്. ഫോ​ണി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ശ​ബ്ദ​ത്തി​ൽ ത​ന്നെ വോ​ട്ട് ചോ​ദി​ച്ചു കൊ​ണ്ടു​ള്ള കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും എ​ത്തു​ന്നു​മു​ണ്ട്.

വോ​ട്ട് പി​ടി​ക്കാ​നാ​യി ചു​മ​രെ​ഴു​ത്ത് റോ​ബോ​ട്ടി​ന്‍റെ കൈ​യി​ലാ​ണ്. പാ​ല​ക്കാ​ട് ചു​വ​ർ​ബോ​ട്ട് എ​ഴു​തി​യ ചു​മ​രെ​ഴു​ത്ത് വാ​ർ​ത്ത​ക​ളി​ലും ഇ​ടം​നേ​ടി​യി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഏ​തു ഭാ​ഷ​യി​ലും നി​റ​ത്തി​ലും വ​ര​യ്ക്കു​ക​യും എ​ഴു​തു​ക​യും ചെ​യ്യു​ന്ന ചു​വ​ർ​ബോ​ട്ട് കേ​ര​ള സ്‌​റ്റാ​ർ​ട്ട​പ് മി​ഷ​നു കീ​ഴി​ൽ പാ​ല​ക്കാ​ട് ആ​സ്ഥാ​ന​മാ​യ ടെ​വാ​നോ​വ ടെ​ക്ട്രേ​ഡ് ക​മ്പ​നി​യാ​ണ് വി​ക​സി​പ്പി​ച്ച​ത്.

ഒ​രു കാ​ല​ത്തെ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ട്രെ​ൻ​ഡിം​ഗ് ആ​യി​രു​ന്ന പാ​ര​ഡി പാ​ട്ടു​ക​ൾ​ക്ക് നി​ല​വി​ൽ വ​ലി​യ പ്രി​യം പോ​ര. അ​തു​കൊ​ണ്ട് ത​ന്നെ ഓ​രോ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും ഒ​രു സം​ഗീ​ത ടീ​മി​നെ ത​ന്നെ ഏ​ർ​പ്പാ​ടാ​ക്കി തീം ​മ്യൂ​സി​ക്കും ഗാ​ന​ങ്ങ​ളു​മാ​ണ് ഇ​റ​ക്കു​ന്ന​ത്. ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും ചി​ല​വി​ട്ടു കൊ​ണ്ടാ​ണ് ഈ ​പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ൾ. പി​ആ​ർ പ​ര​സ്യ​ങ്ങ​ൾ വി​വാ​ദ​മാ​യെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് തു​ട​രു​ന്നു​ണ്ട്. വോ​ട്ടെ​ടു​പ്പ് ദി​ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തു വ​രെ ഈ ​പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളും തു​ട​രും.

Related posts

Leave a Comment