ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നു​ള്ള ആ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ സ​ന്തോ​ഷം ന​ൽ​കു​ന്നു; സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ ​നി​ന്നു ദു​രി​താ​ശ്വാ​സ ​സഹായവുമായി നടൻ ധർമ്മജൻ

തൃ​ശൂ​ർ: സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ​നി​ന്നു ദു​രി​താ​ശ്വാ​സ​വു​മാ​യി ന​ട​ൻ ധ​ർ​മ​ജ​നെ​ത്തി. തൃ​ശൂ​ർ പ്ര​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ആ​രം​ഭി​ച്ച ക​ള​ക‌്ഷ​ൻ സെ​ന്‍റ​റി​ലേ​ക്കാ​ണ് നി​ര​വ​ധി സാ​ധ​ന​ങ്ങ​ളു​മാ​യി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ധ​ർ​മ​ജ​നും സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി​യ​ത്. തൃ​ശൂ​രി​ൽ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന “ധ​മാ​ക്ക’ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​സ് ക്ല​ബി​ലേ​ക്കു സ​ഹാ​യ​മെ​ത്തി​ച്ച​ത്.

ഒ​രി​ക്ക​ലും തി​രി​ച്ചു​വ​ര​രു​തേ​യെ​ന്നു പ്രാ​ർ​ഥി​ച്ച ദു​ര​ന്ത​മാ​ണ് വീ​ണ്ടു​മെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു. സ​ങ്ക​ട​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ഴും ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നു​ള്ള ആ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ സ​ന്തോ​ഷം ന​ൽ​കു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​സ​മ​യ​ത്തു കു​റേ സ്ഥ​ല​ത്തു പോ​കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും ക​ഴി​ഞ്ഞു. സി​നി​മ​യു​ടെ തി​ര​ക്കാ​യ​തി​നാ​ൽ ഇ​ക്കു​റി ക​ഴി​ഞ്ഞി​ല്ല.

ക​ഴി​ഞ്ഞ ത​വ​ണ വെ​ള്ള​ത്തി​ൽ എ​ന്‍റെ വീ​ട് മു​ങ്ങി​യി​രു​ന്നു. ഇ​ത്ത​വ​ണ വീ​ടി​ന്‍റെ അ​ടു​ത്തു​വ​രെ എ​ത്തി​യെ​ന്ന് അ​റി​യി​ച്ച് വെ​ള്ളം പോ​യി. ലൊ​ക്കേ​ഷ​നി​ൽ വ​ള​രെ സീ​നി​യ​റാ​യ ന​ട​ൻ​മാ​രു​ണ്ട്. അ​വ​രു​ടെ​യൊ​ക്കെ പ്ര​തി​നി​ധി​യാ​യി​ട്ടാ​ണ് ഞാ​നി​വി​ടെ എ​ത്തി​യ​ത്. എ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ കേ​ര​ള​ത്തി​ൽ 11 ഫി​ഷ് ഹ​ബ്ബു​ക​ളു​ണ്ട്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ​നി​ന്നും സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് ക്യാ​ന്പു​ക​ളി​ൽ എത്തി​ക്കും. ഇ​തൊ​ന്നും ഒ​ന്നും ആ​കി​ല്ലെ​ന്ന​റി​യാം. എ​ല്ലാം അ​ർ​ഹ​ത​പ്പെ​ട്ട കൈ​ക​ളി​ൽ എ​ത്ത​ട്ടെ​യെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​നി​യും സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ഭാ​തും സെ​ക്ര​ട്ട​റി വി​നീ​ത​യും ചേ​ർ​ന്ന് ധ​ർ​മ​ജ​ന്‍റെ കൈ​യി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു.

Related posts