നെടുമങ്ങാട്: ഒന്നേകാൽ കിലോഗ്രാം കഞ്ചാവുമായി ഇത ര സംസ്ഥാനക്കാരായ കമിതാ ക്കൾ പിടിയിൽ. കരകുളം ഏണിക്കര ഭാഗങ്ങളിൽ കഞ്ചാവും മറ്റു ലഹരി മരുന്നുകളും എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളായ ആസാം സ്വദേശിയായ മിനാറാബീഗം എന്ന യുവതിയും സുഹൃത്ത് മുജീബുമാണ് എക്സൈസി ന്റെ പിടിയിലായത്.
നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ സി.വി. പ്രവീണിന്റെ നേതൃത്വത്തിൽ സ്ട്രെക്കിങ് ഫോഴ്സുമായി ബന്ധപ്പെട്ടു എട്ടാംകല്ല് കെൽട്രോൺ ജംഗ്ഷനു സമീപം നടത്തിയ പരിശോധനയിൽ 1.151 കിലോഗ്രാം കഞ്ചാവുമായി വന്ന മിനാറാബീഗത്തിൽ നിന്നും കഞ്ചാവ് ചില്ലറ വില്പന നടത്തുന്നതിനു പയോഗിക്കുന്ന ഡിജിറ്റൽ ത്രാസും കണ്ടെത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തായ മുജീബെന്നു വിളിക്കുന്ന മുജീബുൽ റഹ്മാൻ എക്സൈസിനെക്കണ്ട് ഓടി രക്ഷപ്പെട്ടു.
തുടർന്ന് കരകുളം വിദ്യാധിരാജപുരം ഭാഗത്തു ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ എക് സൈസ് സംഘം കീഴടക്കി. ഇയാൾ ഏണിക്കര കരകുളം ഭാഗങ്ങളിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്നതിൽ പ്രധാന കണ്ണിയാണ്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. ബിജു, പ്രിവന്റീവ് ഓഫീസർ കെ.എസ്. ഷിൻരാജ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി. സജി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷജിം, കിരൺ, ആദർശ്, ജിഷ്ണു, അസർ, ലിപിൻ, വനിതാ സിവിൽ എക് സൈസ് ഓഫീസർ വീവ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഗോപിനാഥ് എന്നിവരും ഉണ്ടായിരുന്നു.
