ഹോട്ടലിനു തീപിടിക്കുന്പോൾ‌ കവർച്ച; ധോണിയുടെ മൂ​ന്നു മൊബൈൽ ഫോൺ മോഷണംപോയി

MS_Dhoni_190317ന്യൂ​ഡ​ല്‍​ഹി: ജാ​ര്‍​ഖ​ണ്ഡ് ക്രി​ക്ക​റ്റ് ടീം ​താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​നി​ടെ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം പോ​യി. ധോ​ണി​യു​ടെ മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് മോ​ഷ​ണം​പോ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ധോ​ണി ഉ​ള്‍​പ്പെ​ട്ട ജാ​ര്‍​ഖ​ണ്ഡ് ക്രി​ക്ക​റ്റ് ടീം ​താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഡ​ല്‍​ഹി​യി​ലെ ദ്വാ​ര​ക ഹോ​ട്ട​ലി​ല്‍ രാ ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ജ​യ് ഹ​സാ​രെ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ധോ​ണി​യും സം​ഘ​വും. ബം​ഗാ​ളു​മാ​യു​ള്ള മ​ത്സ​ര​ത്തി​നാ​യി പു​റ​പ്പെ​ടും മു​മ്പ് ടീം ​അം​ഗ​ങ്ങ​ള്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് തീ​പ​ട​ര്‍​ന്ന​ത്. റ​സ്റ്റോ​റ​ന്‍റി​നു​ള്ളി​ല്‍ പു​ക നി​റ​ഞ്ഞ​തോ​ടെ ടീം ​അം ഗ​ങ്ങ​ള്‍ എ​ല്ലാ​വ​രും പു​റ​ത്തേ​ക്കോ​ടി.

വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും 30 യൂ​ണി​റ്റ് ഫ​യ​ര്‍ ഫോ​ഴ്‌​സും ചേ​ര്‍​ന്നു 10 മ​ണി​യോ​ടെ തീ ​അ​ണ​ച്ചു. ആ​ര്‍​ക്കും പ​രി​ക്കി​ല്ലെ​ന്നു ഹോ​ട്ട​ല്‍ അ​ധി​കൃ ത​ര്‍ അ​റി​യി​ച്ചു. ഹോ​ട്ട​ലി​നോ​ടു തൊ​ട്ട​ടു​ത്തു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍​നി​ന്നു തീ ​പ​ട​ര്‍​ന്ന​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts