ഇയാളെ അറിയുമോ? വെറുമൊരു താടിക്കാരനല്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ്!

d -2ക്രിക്കറ്റിന്റെ തിരക്ക് കുറഞ്ഞതോടെ യാത്രയും കുടുംബത്തിനൊപ്പമുള്ള കറക്കവുമായി കഴിയുകയാണ് എം.എസ്. ധോണി. കഴിഞ്ഞദിവസം ഫേസ്ബുക്കിലിട്ട ഫോട്ടോ കണ്ട് ധോണിയുടെ ആരാധകര്‍ ഞെട്ടി. താടിക്കാരനായെരാളും ഒരു കുട്ടിയും കൂടെ ഇരിക്കുന്ന ചിത്രമായിരുന്നു ധോണി പോസ്റ്റ് ചെയ്തത്. സൂക്ഷിച്ചുനോക്കിയാല്‍ മനസിലാകും അത് ധോണിയും മകള്‍ സിവയുമാണെന്ന്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ഇപ്പോള്‍ യാത്രകളിലാണ് ഇന്ത്യന്‍ നായകന്‍. കഴിഞ്ഞദിവസം വാരണസിയിലേക്ക് സ്വന്തം ബൈക്കില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രം ധോണി സോഷ്യല്‍മീഡിയയില്‍ ഇട്ടിരുന്നു.

Related posts