ആരാധകർ മത്സരിക്കട്ടെ.! പാക് നായകന്‍റെ കുഞ്ഞിനെ ലാളിച്ച് ധോണി; ഇന്ത്യ-പാക് ക്രിക്കറ്റിന്‍റെ ആത്മാവ് ഉണർത്തുന്ന ചിത്രമാണിതെന്ന് പാക് ആരാധകൻ

Dhoni_Sarfraz

ഇന്ത്യ- പാക് മത്സരം താരങ്ങൾക്കൊപ്പം ആരാധകർക്കും അഭിമാനപോരാട്ടമാണ്. കളിക്കളത്തിലും അതിനു പുറത്തുമെല്ലാം ആ വീറും വാശിയും കാണാം. എന്നാൽ, മത്സരവൈരത്തിനപ്പുറം പാക്കിസ്ഥാനെ നല്ല അയൽക്കാരനായി കാണാനുള്ള സ്പോർട്സ്മാൻ സ്പിരിറ്റും ആവശ്യമാണെന്നു തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം മുൻ നായകൻ എം.എസ്. ധോണി. പാക് നായകൻ സർഫ്രാസ് അഹമ്മദിന്‍റെ കുഞ്ഞ് അബ്ദുള്ളയെ എടുത്തുകൊണ്ടു നില്ക്കുന്ന ധോണിയുടെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ചിത്രം ഇരുടീമുകളുടെയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇന്ത്യ-പാക് ക്രിക്കറ്റിന്‍റെ ആത്മാവ് ഉണർത്തുന്ന ചിത്രമാണിതെന്ന് പാക് ആരാധകൻ കുറിച്ചു.

Related posts