കോഹ്‌ലിയൊക്കെ എന്ത്, ഇവനല്ലേ താരം ! കുട്ടിത്താരത്തിന്റെ കിടുക്കന്‍ ബാറ്റിംഗ് കണ്ട് കണ്ണു തള്ളി സോഷ്യല്‍ മീഡിയ; വീഡിയോ വൈറലാകുന്നു…

ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്നു ചോദിച്ചാല്‍ ഒട്ടുമിക്കവരും പറയുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പേരായിരിക്കും. എന്നാല്‍ ക്ലാസിക് ബാറ്റിംഗിന്റെ ഉദാഹരണമായ കോഹ്‌ലിയെപ്പോലും അതിശയിപ്പിക്കുകയാണ് ഈ ‘ഡയപ്പര്‍ ബേബി’. ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ കോപ്പി ബുക്ക് ഷോട്ടുകള്‍ തകര്‍ത്തു കളിക്കുകയാണ് ഈ കുഞ്ഞന്‍ ക്രിക്കറ്റര്‍.

കവര്‍ ഡ്രൈവുകളില്‍ വിസ്മയം തീര്‍ക്കുന്ന കുഞ്ഞന്‍ ക്രിക്കറ്ററുടെ വിഡിയോ കെവിന്‍ പീറ്റേഴ്‌സണ്‍ പങ്കുവച്ചതാണ് വൈറലാകുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് ദേ കളി കണ്ടിട്ട് ടീമിലെടുക്കൂ, ടീമിലെടുക്കില്ലേ എന്നായിരുന്നു പീറ്റേഴ്‌സണിന്റെ പോസ്റ്റ്. ഉടന്‍ തന്നെ വീഡിയോയ്ക്ക് കോലി മറുപടിയുമായെത്തി. അവന്‍ എവിടുന്നാണ് ? സാമാന്യ പ്രതിഭയെന്ന് കോലിയും സമ്മതിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാഫ് ഡ്യൂപ്ലസിയും കൂടി എത്തിയതോടെ ചര്‍ച്ച ചൂട് പിടിച്ചു.

കുട്ടി ഏത് നാട്ടുകാരനാണെന്ന കമന്റില്‍ ആരാധകര്‍ അവരവരുടെ നാട് എഴുതിയിട്ടു. ചില വിരുതന്‍മാര്‍ പന്തിനെ മാറ്റിയിട്ട് ഈ കുട്ടിക്ക് അവസരം നല്‍കണമെന്ന് വരെ കമന്റ് ചെയ്തിട്ടുണ്ട്. ഫോക്‌സ് ക്രിക്കറ്റ് പങ്കുവച്ച ഈ വിഡിയോ നേരത്തെ മൈക്കല്‍ വോണും ട്വീറ്റ് ചെയ്തിരുന്നു. എന്തായാലും ആളു പുലിയാണെന്ന് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു.

Related posts