മാന്‍ഡലിന്‍ വിദഗ്ധനുമായി കട്ട പ്രണയം ഒടുവില്‍ വിവാഹം കഴിച്ചത് മറ്റൊരാളെ ! സിനിമ സെറ്റില്‍ പ്രവര്‍ത്തിച്ചത് തോന്നിയതു പോലെ; മീര ജാസ്മിന് ഇനി ഒരു തിരിച്ചു വരവുണ്ടാകുമോ…

മലയാള സിനിമയില്‍ ധാരാളം നായികമാര്‍ വന്നുപോകുന്നുണ്ടെങ്കിലും മലയാളികളുടെ ഹൃദയം കീഴടക്കുന്നവര്‍ നന്നേ കുറവാണ്.

അത്തരത്തില്‍ മലയാളികള്‍ അംഗീകരിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നടിയ്ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല

ഈ അവസരത്തില്‍ മീര എവിടെ എന്നുള്ള ചോദ്യമാണ് മലയാള സിനിമാപ്രേമികള്‍ എല്ലാവരും ചോദിക്കുന്നത്.

മലയാളത്തില്‍ തിളങ്ങിയ താരത്തിന് തമിഴില്‍ നിന്നുള്‍പ്പെടെ അവസരങ്ങളെത്തി. എന്നാല്‍ വ്യക്തി ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ മീരയെ അലട്ടി.

മീരയും സംവിധായകന്‍ ലോഹിതദാസും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ വന്നതോടെ നടിയുടെ ജീവിതത്തിന്റെ താളം തെറ്റാന്‍ തുടങ്ങി.

മീര പ്രൊഫഷണല്‍ അല്ലെന്ന് സിനിമാ ലോകം മുദ്രകുത്തി. ചിലര്‍ അഹങ്കാരിയെന്ന വിശേഷണമാണ് മീരയ്ക്ക് നല്‍കിയത്.

എന്നാല്‍ പിന്നീട് നടി മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷുമായി പ്രണയത്തിലാണെന്നും രണ്ട് വര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നു.

പല അഭിമുഖങ്ങളിലും പ്രണയ, വിവാഹവാര്‍ത്തകള്‍ മീര ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലെല്ലാം സിനിമാ രംഗത്ത് മീര ഉഴപ്പുകയായിരുന്നു.

പല സംവിധായകരും നിര്‍മ്മാതാക്കളും മീരയെ നായികയായി തീരുമാനിച്ചതുകൊണ്ടുമാത്രം തലവേദന അനുഭവിക്കേണ്ട അവസ്ഥയിലായി. ചിലരെല്ലാം മീരയ്ക്കെതിരെ തുറന്നടിച്ചു.

പിന്നീട് രാജേഷുമായി പിരിഞ്ഞ മീര അനില്‍ ജോണ്‍ ടൈറ്റസ് എന്നൊരു എഞ്ചിനീയറെ വിവാഹം കഴിച്ചു.

എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വന്ന വാര്‍ത്ത ഇരുവരും വിവാഹമോചിതരാകാന്‍ പോകുന്നു എന്നതായിരുന്നു.

അതൊരു ഗോസിപ്പായിരുന്നെങ്കിലും പിന്നീട് നടിയുടെ സിനിമ ജീവിതം ഏറെക്കുറെ അവസാനിച്ച മട്ടായിരുന്നു.

2015നു ശേഷം പത്തു കല്‍പ്പനകള്‍, പൂമരം എന്നിങ്ങനെ രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്.

ഇതിനിടയ്ക്ക് തന്നെ താരത്തിന്റെ സെറ്റിലെ പ്രവൃത്തികള്‍ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു.

തോന്നിയപോലെ വരുന്നതും പോവുന്നതും സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വലിയ തലവേദനയായി. താരത്തിന്റെ മദ്യപാനശീലവും വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചു.

ഇതിനിടയില്‍ സംവിധായകന്‍ അരുണ്‍ ഗോപിയുമായി മീരയ്ക്ക് ബന്ധമുണ്ടെന്നും ചില ഗോസിപ്പുകള്‍ പരന്നു. ഇതും താരത്തെ സിനിമയില്‍ നിന്ന് അകറ്റുന്നതില്‍ നിര്‍ണായകമായി.

ദേശിയ അവാര്‍ഡ് ജേതാവായ സതീഷ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ മീര സെറ്റില്‍ വെച്ച പരസ്യമായി വലിച്ചു കീറിയത് വലിയ വിവാദം ഉണ്ടാക്കി

ഇതൊക്കെ അറിയാമായിരുന്നിട്ടും മീരയിലെ പ്രതിഭയെ കണക്കിലെടുത്ത മലയാളത്തിലെ പല പ്രമുഖ സംവിധായകരും മീരയെന്ന തലവേദന സഹിയ്ക്കാന്‍ തയ്യാറാവുകയായിരുന്നു.

നിലവില്‍ ഒരു സിനിമയിലും മീര ജാസ്മിന്‍ അഭിനയിക്കുന്നില്ല. ഇനി അവര്‍ക്ക് ഒരു തിരിച്ചു വരവുണ്ടാകുമോയെന്ന കാര്യവും സംശയമാണ്.

Related posts

Leave a Comment