സബ്ജയിലില്‍ ദിലീപിന് സുഖവാസം! പകല്‍ സമയം ചെലവഴിക്കുന്നത് ജയിലുദ്യോഗസ്ഥരുടെ മുറികളില്‍; താരത്തിന്റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശിയുടെ വെളിപ്പെടുത്തല്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിനിമാതാരം ദിലീപിന് ആലുവ സബ്ജയിലില്‍ സുഖവാസമെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ ദിലീപിന്റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്. പകല്‍ സമയങ്ങളില്‍ ജയിലുദ്യോഗസ്ഥരുടെ മുറിയിലായിരിക്കും താരമുണ്ടാവുകയെന്ന് സനൂപ് പറഞ്ഞു. രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലിലേക്ക് വരുന്നത്.

ജയിലുദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഭക്ഷണമാണ് ദിലീപിനും നല്‍കുന്നത്. ജയിലിലെത്തിയതു മുതല്‍ ഇത്തരത്തില്‍ പ്രത്യേക ഭക്ഷണമാണ് നല്‍കുന്നതെന്നും തനിക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെ പുറത്ത് പറയാഞ്ഞതെന്നും സനൂപ് പറഞ്ഞു. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ താന്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. പത്തുവര്‍ഷം മുന്‍പ് നടന്ന ഒരു കേസില്‍ അറസ്റ്റിലായാണ് സനൂപ് ജയിലിലെത്തിയത്.

 

Related posts