ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കി​ല്ല; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഒന്നും കണ്ടെത്താനായില്ല; പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി

 

കൊ​ച്ചി: ന​ടി അ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി വി​ചാ​ര​ണ കോ​ട​തി ത​ള്ളി.

സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി ക്രൈം​ബ്രാ‌​ഞ്ച് അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ർ‍​ജി ത​ള്ള​ണ​മെ​ന്നും ദി​ലീ​പ് കോ​ട​തി​യി​ൽ വാ​ദി​ച്ചു. ഇ​ത് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഹ​ർ​ജി ത​ള്ളി​യത്.

സാ​ക്ഷി​ക​ളാ​യു​ള്ള​വ​രെ​ക്കൊ​ണ്ട് മൊ​ഴി മാ​റ്റാ​ൻ ദി​ലീ​പ് ശ്ര​മി​ച്ചു​വെ​ന്നും കേ​സി​ൽ അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഇ​ത് സാ​ധി​ച്ച​തെ​ന്നും ഇ​തൊ​ക്കെ ജാ​മ്യ വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ഹ​ര്‍​ജി​യി​ൽ പ​റ​ഞ്ഞി​രുന്നത്.

Related posts

Leave a Comment