പ​ൾ​സ​ർ സു​നി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​ത്യേ​ക വി​ചാ​ര​ണ വേ​ണം! ദി​ലീ​പ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: ന​ട​ൻ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ വീ​ണ്ടും ഹ​ർ​ജി ന​ൽ​കി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​ത്യേ​കം വി​ചാ​ര​ണ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​നൊ​പ്പം ഈ ​കേ​സ് പ​രി​ഗ​ണി​ക്ക​രു​ത്. ഈ ​കേ​സി​ൽ ഇ​ര താ​നാ​ണ്. പ്ര​തി​യാ​യ കേ​സി​നൊ​പ്പം ഇ​ര​യാ​യ കേ​സ് പ​രി​ഗ​ണി​ക്ക​രു​തെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ദി​ലീ​പി​ന്‍റെ ആ​വ​ശ്യം.

ദി​ലീ​പി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​ൾ​സ​ർ സു​നി ഉ​ൾ​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളു​ണ്ട്. വി​ഷ്ണു, സ​ന​ൽ എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ.

Related posts

Leave a Comment