ഇതിനെയൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത് ! കടുവയുടെ പിടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്; വീഡിയോ വൈറലാകുന്നു…

കാടിറങ്ങിയെത്തിയ കടുവയുടെ മുമ്പില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.മഹാരാഷ്ട്രയിലെ ഭണ്ഡാരാ ജില്ലയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കടുവ ഇറങ്ങിയതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിക്കുകയായിരുന്നു. ദേശീയപാതയിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്.

കടുവയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആളുകള്‍ അത് ചെവിക്കൊണ്ടില്ല. ആളുകള്‍ കടുവയിറങ്ങിയതോടെ തടിച്ചുകൂടി. നൂറുകണക്കിനാളുകളാണ് കടുവയെ പിന്തുടര്‍ന്ന് ഓടിയത്. സഹികെട്ട കടുവ ഇതില്‍ മൂന്നുപേരെ ആക്രമിച്ചു. ഒരാളെ പിടികൂടുകയും ചെയ്തു. എന്നാല്‍ നാ
ട്ടുകാര്‍ വലിയ ബഹളം വച്ചതോടെ കടുവ ഇയാളെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു.

Related posts

Leave a Comment