നവംബർ 15 മുതൽ വിദേശയാത്ര നടത്താം! ദിലീപിന് വിദേശത്ത് പോകാൻ വീണ്ടും അനുമതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപിന് വിദേശ യാത്ര നടത്താൻ കോടതി അനുമതി നൽകി. സിനിമ ചിത്രീകരണത്തിനായിട്ടാണ് ദിലീപ് വിദേശത്ത് പോകാൻ കോടതിയെ സമീപിച്ചത്. നവംബർ 15 മുതൽ വിദേശയാത്ര നടത്താമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധിച്ചത്.

അതേസമയം യാത്രയ്ക്ക് അനുമതി നൽകരുതെന്ന പ്രോസിക്യൂഷന്‍റെ ശക്തമായ വാദം കോടതി അംഗീകരിച്ചില്ല. മുൻപും ദിലീപിന് വിദേശയാത്ര നടത്താൻ കോടതി അനുമതി നൽകിയിരുന്നു.

Related posts