ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന് വ്യാ​ഴാ​ഴ്ച പ​രി​ശോ​ധി​ക്കാം; ദൃ​ശ്യ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത പ​രി​ശോ​ധി​ക്കാ​ൻ സാങ്കേതിക വിദഗ്ധനും

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ പ്ര​തി ദി​ലീ​പി​ന് വ്യാ​ഴാ​ഴ്ച ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം . കേ​സി​ലെ മു​ഖ്യ തെ​ളി​വാ​യ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ന്‍റെ പേ​രു വി​വ​ര​ങ്ങ​ൾ ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ന​ൽ​കി​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത പ​രി​ശോ​ധി​ക്കാ​ൻ ത​നി​ക്കു പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കാ​ട്ടി​യാ​ണ് ദി​ലീ​പ് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്.

Related posts