ഇപ്പളാ ശരിയായത്… സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്ല്യൂ വേണ്ട ! ദീപ കര്‍മാക്കര്‍ വാങ്ങിയത് ഇലാന്‍ട്ര

imagesജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ ട്രേഡ് ഉയര്‍ത്തിയ താരമാണ് ദീപ കര്‍മാക്കര്‍. കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്തെത്തി രാജ്യത്തിന് മുഴുവന്‍ അഭിമാനമായി. മെഡല്‍ നേടാനായില്ലെങ്കിലും തന്റെ പ്രകടനത്തിലൂടെ കഴിവ് തെളിയിക്കാന്‍ ദീപയ്ക്കായി. ഒളിംപ്ക്‌സിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്.

ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷനാണ് ദീപയ്ക്ക് പിന്നീട് ബിഎംഡബ്ലു കാറുകള്‍ സമ്മാനിച്ചത്. ഇന്ത്യന്‍ ഒളിമ്പിക് ടീമിന്റെ ബ്രന്‍ഡ് അംബാസഡര്‍  കൂടിയായ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് കാറുകള്‍ കൈമാറിയത്. എന്നാല്‍ തന്റെ ഗ്രാമമായ ത്രിപുരയിലെ അഗര്‍ത്തലയില്‍  ബിഎംഡബ്ലു കാറിന്റെ മെയിന്‍ന്റനന്‍സ് ബുദ്ധിമുട്ടാണെന്നും കാര്‍ പരിപാലിക്കാന്‍ അസൗകര്യമാണെന്നും കാട്ടി സച്ചിന്‍ സമ്മാനിച്ച കാര്‍ ദീപ മടക്കി നല്‍കുകയായിരുന്നു. കാറിന് പകരം പണം മതിയെന്ന് അവര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേന്‍ പ്രസ്ഡന്റ് വി ചാമുണ്ഡേശ്വര നാഥുമായി സംസാരിച്ച ശേഷമാണ് ദീപ കാര്‍ മടക്കി നല്‍കിയത്.

index

പകരം കിട്ടിയ പണം ഉപയോഗിച്ചാണ് ദീപ പുതിയ കാര്‍ വാങ്ങിയത്. ഹൂണ്ടായിയുടെ ഇലാന്‍ട്ര എന്ന കാറാണ് ദീപ വാങ്ങിയത്. അഗര്‍ത്തലയില്‍ ഹൂണ്ടായിയുടെ സര്‍വ്വീസ് സെന്ററുകളുള്ളതിനാലാണ് ആ കാര്‍ തന്നെ വാങ്ങിയതെന്നും ദീപ പറഞ്ഞു.

റിയോയില്‍ വെള്ളി നേടിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധു, വെങ്കലം നേടിയ ഗുസ്തിതാരം സാക്ഷി മാലിക് എന്നിവര്‍ക്കും കാര്‍ സമ്മാനിച്ചിരുന്നു.

Related posts