കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. കൊച്ചിയിൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് ചിദംബരത്തിനെതിരെയുള്ള പരാതി.
എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 74,75 വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2022ൽ ആണ് കേസിന് ആസ്പദമായ സംഭവം.
എളംകുളത്തെ പരാതിക്കാരിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് പരാതി.
